CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 25 Seconds Ago
Breaking Now

മെയ്ഡ് സ്റ്റോണിൽ കുട്ടികൾക്കായുള്ള സെമിനാർ 29 ന് ഏകദിന ധ്യാനം ഏപ്രിൽ11 ന്

കെന്റ് : മെയ്ഡ്  സ്റ്റോണ്‍ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ സണ്‍‌ഡേ സ്കൂൾ കുട്ടികൾക്കായുള്ള ഏകദിന സെമിനാർ മാർച്ച് ഇരുപത്തിയൊൻപതാം  തീയതി ശനിയാഴ്ച നടക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ മെയ്ഡ്  സ്റ്റോണിലെ സെന്റ്‌ ഫ്രാൻസിസ് ചർച്ച് ഹാളിലാണ് സെമിനാർ നടക്കുക. CHRISTIAN ETHICS AND VALUES  എന്ന വിഷയത്തിൽ മാത്യു പുളിയോരം സെമിനാറിന് നേതൃത്വം  നല്കും. 

പ്രശസ്ത ധ്യാന ഗുരുവും പാലാ അഡാർട്ട്  ഡയറക്ടറുമായ ഫാ ജേക്കബ് വെള്ളമരുതുങ്കൽ നയിക്കുന്ന ഏകദിന ധ്യാനം ഏപ്രിൽ പതിനൊന്നാം തീയതി നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മുതൽ രാത്രി ഒൻപത് വരെ  ഫാന്റ് കമ്മ്യൂണിറ്റി ഹാളിലാണ് ധ്യാനം നടക്കുക .  ധ്യാന പരിപാടികളിലും സണ്‍‌ഡേ സ്കൂൾ കുട്ടികൾക്കായുള്ള ഏക ദിന സെമിനാറിലും പങ്കെടുക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

ഡോണി ജോണ്‍ :- 07723920248

ബെറിൻ തോമസ്‌ :- 07985129622  




കൂടുതല്‍വാര്‍ത്തകള്‍.