CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 43 Minutes 26 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഉത്ഘാടനം ചെയ്തു.

റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഉത്ഘാടനം മാർച്ച് 16 ഞായറാഴ്ച്ച സതക് ആർച്ച് ബിഷപ്‌ റെവ. പീറ്റർ സ്മിത്ത് നിർവഹിച്ചു. ഇരുപതോളം വൈദികരും കന്യാസ്ത്രീകളും രണ്ടായിരത്തിലധികം ആളുകളും ഈ പുണ്യകർമ്മത്തിന് സാക്ഷിയായി.  ശനിയാഴ്ച രാവിലെ കണ്‍വെൻഷൻ ആരംഭിച്ച് ഞായറാഴ്ച്ച 3 മണിക്ക് വിശുദ്ധ കുർബാനയും ഉത്ഘാടനവും നടന്നു.


യുകെയിൽ സുവിശേഷ പ്രോഘോഷണത്തിനെത്തിയ സെന്റ്‌ അഗസ്റ്റിന്റെ  പാദസ്പർശമേറ്റ മണ്ണിൽ നിന്നും പ്രദക്ഷിണമായി രണ്ടായിരത്തിലധികം ആളുകൾ ഉത്ഘാടന കർമ്മത്തിനെത്തി. ബ്രെന്റ്വുഡ് രൂപതയുടെ വികാരി ജനറാൾ മോണ്‍സി ജോണ്‍ ആർമിറ്റെജ് അധ്യക്ഷനായിരുന്നു. റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കാനോനിക്കൽ ഇറക്ഷൻ വിൻസെൻഷ്യൻ കോണ്‍ഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപീരിയർ ഫാ. പോൾ പുതുവ നിർവഹിച്ചു.


ഗ്ലെൻ ആൻഡ്‌ ട്രീസ ലാ റിവ് നയിച്ച ഗാനശുശ്രൂഷ ഭക്തിസാന്ദ്രമായി. സതക് രൂപതയുടെയും വൈദികരുടെയും എല്ലാ സഹായസഹകരണങ്ങളും ആർച്ച് ബിഷപ്‌ പീറ്റർ സ്മിത്ത് വാഗ്ദാനം ചെയ്തു.  ഫാ. അഗസ്റ്റിൻ വള്ളൂരാൻ വി സി, ഫാ. ജോർജ്ജ്  പനക്കൽ വിസി, ഫാ. ജോസഫ്‌ എടാട്ട് വിസി, ഫാ. ടെർബിൻ ഈട്ടിക്കാട്ടിൽ വിസി എന്നീ വൈദികർ കണ്‍വെൻഷന് നേതൃത്വം നൽകി.





കൂടുതല്‍വാര്‍ത്തകള്‍.