CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 3 Seconds Ago
Breaking Now

ലിമ ബാഡ്മിന്റണ്‍ ടൂർണമെന്റ് ജൂണ്‍ 28 ന് ലിവർ പൂളിൽ ...

ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ബാഡ്മിന്റണ്‍ ടൂർ ണമെന്റ്  ജൂണ്‍ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ലിവർ പൂളിലെ കെൻസിങ്ങ്ടണ്‍ സ്പോർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മത്സരത്തിനുള്ള ടീമുകളുടെ  രജിസ്ട്രേഷൻആരംഭിച്ചു കഴിഞ്ഞു, ഡബിൾസിൽ മാത്രമായിരിക്കും മത്സരങ്ങൾ. യു കെ യിലെ നോർത്ത് വെസ്റ്റ് മേഖലയിലുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 പ്രമുഖ ടീമുകൾക്ക് മാത്രമായിരിക്കും മത്സരിക്കുവാൻ യോഗ്യത നേടുക. മത്സര വിജയികൾക്കായി അത്യാകർഷകമായ സമ്മാനങ്ങളാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലിമയുടെ ഓണാഘോഷങ്ങളോടൊപ്പം നടത്തുന്ന പ്രത്യേക ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നല്കുന്നതാണ് . ലിവർ പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രമുഖ ടീമുകൾ എല്ലാം പങ്കെടുക്കുന്ന ഈ മത്സരം അത്യന്തം ജനശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. ലിവർ പൂൾ കേന്ദ്രമാക്കി കലാ കായിക മത്സരങ്ങൾ സ്ഥിരമായി സംഘടിപ്പിക്കാറുള്ള ലിമ കുറ്റമറ്റ രീതിയിലായിരിക്കും ഈ മത്സരവും ക്രമീകരിക്കുക. മുൻ വർഷങ്ങളിൽ ലിമ നടത്തിയിട്ടുള്ള ആൾ യു കെ വടം വലി മത്സരം വളരെയേറെ ജനശ്രദ്ധ  നേടിയിട്ടുള്ളതാണ്.

രജിസ്ട്രേഷൻ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് ലിമയുടെ സ്പോർട്സ്  കോർഡിനേറ്റേഴ്സ്  ഹരി കുമാർ ഗോപാലാൻ : 07963387035, അനിൽ ജോസഫ് : 07848874489, ബെനിറ്റോ സെബാസ്റ്റ്യൻ :07715283833 എന്നിവരുമായി ബന്ധപ്പെടുക. 




കൂടുതല്‍വാര്‍ത്തകള്‍.