ലണ്ടൻ: ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയുടെ യു കെ ,യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് വാർഷിക കണ്വെൻഷൻ മാർച്ച് 22 മുതൽ ഏപ്രിൽ 12 വരെ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്നു .
പ്രശസ്ത സുവിശേഷ പ്രാസംഗികൻ ഫാ. വർഗിസ് വർഗിസ് മീനടം കണ്വെൻഷൻ നേതൃത്വം നല്കും.. മാർച്ച് 22-23 ബിർമിങ്ങ്ഹം, മാർച്ച് 29-30 മാഞ്ചസ്റ്റർ,ഏപ്രിൽ 4 ഗ്ലാസ്ഗോ ,ഏപ്രിൽ 5 ലെസ്റ്റർ, ഏപ്രിൽ 6 ഹെമേൽ ഹെംസ്റ്റദ് ,ഏപ്രിൽ 12 ലണ്ടൻ ബ്രോക്ലി എന്നിവടിങ്ങളിൽ ധ്യാനം, പ്രസംഗം, പ്രത്യേക പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.
എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നതായി ഭദ്രാസന ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 07541814466 എന്ന നമ്പറിൽ ബന്ധപ്പെടുക.