CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Minutes 21 Seconds Ago
Breaking Now

ലെസ്റ്ററിൽ വി യൗസേപ്പ് പിതാവിന്റെ തിരുനാൾ ...

തിരു കുടുംബത്തിന്റെ സംരക്ഷകനും  കുടുംബ ജീവിതത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനുമായ വി യൗസേപ്പ്  പിതാവിന്റെ വണക്ക മാസാചരണവും സമാപനവും തിരുനാളും ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ മാർച്ച്‌  ഇരുപത്തി മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ആഘോഷപൂർവ്വം  നടത്തപ്പെടുന്നു.

മദർ ഓഫ് ഗോഡ്  പള്ളി വികാരി റവ ഫാ.പോൽ നെല്ലിക്കുളത്തിന്റെ നേതൃത്വത്തിൽ ആഘോഷപരമായ ദിവ്യ ബലി , നൊവേന  തുടർന്ന്  ഇടവകാഗംങ്ങൾ തന്നെ തയ്യാറാക്കിയ നേർച്ച ഭക്ഷണ വിതരണവും ഉണ്ടായിരിക്കും. 

മദർ ഓഫ് ഗോഡ്  ഇടവകയിലെ സെന്റ്‌ ജോസഫ്  യൂണിറ്റ് ആണ് ഈ വർഷത്തെ യൗസേപ്പ്  പിതാവിന്റെ തിരുനാൾ ഏറ്റെടുത്ത്  നടത്തുന്നത് . എല്ലാ വിശ്വാസികളെയും യൗസേപ്പ്  പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാനും തിരു കർമ്മങ്ങളിൽ പങ്കുകൊള്ളാനും സെന്റ്‌ ജോസഫ്  യൂണിറ്റ്  സ്നേഹപൂർവ്വം ക്ഷണിക്കുന്നു .

   




കൂടുതല്‍വാര്‍ത്തകള്‍.