CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 37 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗറിൽ ഈ ആഴ്ച്ച മത്സരിക്കാന്‍ എത്തുന്നത് നാലുപേർ...

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ രണ്ടാം പാദ മത്സരമായ ഫാസ്റ്റ് റൌണ്ടിൽ ഈ ആഴ്ച്ച മത്സരിക്കാനെത്തുന്നത് നാലു പേരാണ്. യുവാൻ ശങ്കർ സംഗീതം നൽകിയ 'അടടാ മഴൈടാ' എന്ന തമിഴ് സൂപ്പർ ഹിറ്റ് ഗാനവുമായാണ് അലൻ ആന്റണി എത്തിയിരിക്കുന്നത്. അലൻ ആന്റണിയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=dnq0aAzL4ZM

 'എന്നാടീ മുനിയമ്മാ' എന്ന മറ്റൊരു സൂപ്പർ ഹിറ്റ് തമിഴ് ഗാനവുമായാണ് അഡ്വ. ദിലീപ് രവി ഈ ഫാസ്റ്റ് റൌണ്ടിൽ എത്തുന്നത്. ദിലീപ് രവിയുടെ ഈ ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=X1CWAdJthlw

വിദ്യാ സാഗർ സംഗീത സംവിധാനം നിർവ്വഹിച്ച 'മഞ്ഞുപെയ്യണ മരം കുളിരണ' എന്ന ഗാനവുമായാണ് ഡോണാ ട്രീസാ ജോസഫ് എത്തുന്നത്. ഡോണയുടെ ഈ ഗാനം കേൾക്കാം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=DGbIWd-L8ms

ഏയ് ഓട്ടോ എന്ന മലയാള സിനിമയിലെ രവീന്ദ്രൻ മാഷ് സംഗീതം കൊടുത്ത, ഒരു കാലത്ത്  മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ..' എന്ന അടിപൊളി ഗാനവുമായാണ് രഞ്ജിത് ഗണേഷ് എത്തുന്നത്. രഞ്ജിത്തിന്റെ ഈ ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=2M2Whkk42ak




കൂടുതല്‍വാര്‍ത്തകള്‍.