CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 4 Seconds Ago
Breaking Now

youcat kids നയിക്കുന്ന കുട്ടികളുടെ ധ്യാനം ഏപ്രില്‍ മാസം 6ാംതിയതി യോര്‍ക്കില്‍

7 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ഈ കുട്ടികളുടെ ധ്യാനം നടത്തപ്പെടുക

വിശ്വാസ ജിവിതത്തില്‍ ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന ഈ ആധുനിക യുഗത്തില്‍ കുട്ടികളുടെ ആത്മീയ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക ഏകദിന ധ്യാനം യോര്‍ക്കില്‍ വച്ച് ഏപ്രില്‍ മാസം 6ാംതിയതി ഞായറാഴ്ച നടത്തപ്പെടുന്നു.ദൈവ വചനങ്ങളിലൂടെ ദൈവ സ്‌നേഹം അനുഭവിച്ചറിയുവാനും കൂദാശകളിലൂടെ വിശ്വാസ ജീവിതത്തില്‍ ശക്തി പ്രാപിക്കാനും സഭയുടെ പ്രബോധനത്തിലൂടെ വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുമായി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് യു ക്യാറ്റ് നേതൃത്വം നല്‍കും.

 

7 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ഈ കുട്ടികളുടെ ധ്യാനം നടത്തപ്പെടുക.ഈ ധ്യാനത്തില്‍ പങ്കെടുത്ത് വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാനും കുടുംബക്കിനും രാഷ്ട്രത്തിനും ഉത്തമരായി വളരുവാനും എല്ലാ കുട്ടികളേയും ഫാ.സജി തോട്ടത്തില്‍ ക്ഷണിക്കുന്നു.

 

ധ്യാനം നടക്കുന്ന ദേവാലയം

 

st joseph church

clifton

york

y030 6 jx

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

സഞ്ചയ് ജോസഫ്

 

07830 261833




കൂടുതല്‍വാര്‍ത്തകള്‍.