CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 44 Minutes 37 Seconds Ago
Breaking Now

ബോൾട്ടണിൽ ഫാ സിറിൾ നയിക്കുന്ന നോമ്പ് കാല ധ്യാനം വെള്ളിയാഴ്ച മുതൽ ...

ബോൾട്ടണ്‍ : വചന പ്രഘോഷകനും വാഗ്മിയുമായ ഫാ സിറിൾ ഇടമന നയിക്കുന്ന നോമ്പുകാല ധ്യാനത്തിന്  വെള്ളിയാഴ്ച തുടക്കമാകും. ബോൾട്ടൻ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഔർ ലേഡി ഓഫ് ലൂർദ്  ദേവാലയത്തിലാണ്  ധ്യാനം നടക്കുക. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ധ്യാനം ഞായറാഴ്ച സമാപിക്കും. പ്രവാസ ജീവിതത്തിൽ കുടുംബ വിശുദ്ധീകരണം  എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാനം വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയുമാണ് ധ്യാനം നടക്കുക.

പെസഹ തിരുകർമ്മങ്ങൾ രാത്രി 7 മുതലും ദുഃഖ വെള്ളി തിരു കർമ്മങ്ങൾ ഉച്ച കഴിഞ്ഞ് 2 മുതലും ദുഃഖ ശനിയാഴ്ച രാവിലെ 9.30 മുതലും ഈസ്റ്റർ തിരു കർമ്മങ്ങൾ രാവിലെ 10.45 മുതലും ആരംഭിക്കും. നോമ്പ് കാല ധ്യാനത്തിലും വിശുദ്ധവാര തിരു കർമ്മങ്ങളിലും പങ്കെടുത്ത് ഈശോയുടെ ഉയിർപ്പ്  തിരുനാളിന് ഒരുങ്ങി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സാൽഫോർഡ്  രൂപതാ സീറോ മലബാർ ചാപ്ലിൻ ഫാ തോമസ്‌ തൈകൂടത്തിൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം :-

OUR  LADY OF LOURDES CHURCH ,275 PLODDER LANE , FANWORTH BL 4 0BR     


   




കൂടുതല്‍വാര്‍ത്തകള്‍.