CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 59 Seconds Ago
Breaking Now

കെന്റലിൽ NRC ടീം നയിക്കുന്ന നോമ്പുകാല ധ്യാനം നാളെ ...

കെന്റൽ: കെന്റലിലെ ഹോളി ട്രിനിറ്റി ആൻഡ്‌ സെന്റ്‌ ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് മലബാറിലെ പ്രമുഖ ധ്യാന കേന്ദ്രമായ NRC കുളത്തുവയൽ ടീം നയിക്കുന്ന ഏക ദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. നാളെ  വൈകുന്നേരം 4:00 മണി മുതൽ  രാത്രി 9:30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
 
കൗൻസിലിങ്ങിൽ പരിശുദ്ധാത്മ കൃപയുള്ള NRC കുളത്തുവയൽ റിട്രീറ്റ് സെന്ററിലെ റവ.ഫാ സെബാസ്റ്റ്യൻ പുളിക്കൽ, Sr. റോസ് അലക്സ് MSMI , Sr. ലില്ലി പോൾ MSMI എന്നിവർ ധ്യാന ശുശ്രുഷകൾ നയിക്കും. ധ്യാനത്തിൽ പങ്കു ചേരുന്നവർക്ക് കുമ്പസാരത്തിനും കൗൻസിലിങ്ങിനുമുള്ള  സൗകര്യം ഒരുക്കുന്നതാണ്.
 
ലോക രക്ഷക്ക്  വേണ്ടി സ്വജീവൻ കാൽവരിയിൽ യാഗം ചെയ്ത യേശുവിന്റെ  തിരുമുമ്പിൽ നമ്മെ  സമർപ്പിക്കുവാനും, നവീകരണത്തിലൂടെ ദൈവകൃപ നിറയുവാനും ഈ നോമ്പുകാല ധ്യാനം അനുഗ്രഹീതമാവും.  

ക്ഷമയുടെയും, സ്നേഹത്തിന്റെയും, സഹനത്തിന്റെയും കരുണവറ്റാത്ത ആ നിറവിലേക്ക് എത്തിച്ചേരുവാൻ കൃപയൊരുക്കുന്ന തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് ദൈവീക അനുഭവം നേടുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ മഹത്വത്തിൽ പങ്കാളിയാവാനും ഒരുക്കുന്ന തിരുവചന വിരുന്നിലേക്ക് ചാപ്ലിൻ ഫാ മാത്യു ചൂരപൊയ്കയിൽ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് പാരീഷ് കമ്മിറ്റി അംഗങ്ങളായ ലാലപ്പൻ കളീക്കൽ, ടെന്നിസൻ കുര്യാക്കോസ് , ആനി ബാബു, ഷിബി പുന്നൻ എന്നിവരുമായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.