CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 42 Minutes 38 Seconds Ago
Breaking Now

UKKCA കണ്‍വൻഷനുള്ള പ്രോഗ്രാമുകളും വിവിധ സജ്ജീകരണങ്ങൾക്കു മുള്ള ക്വട്ടെഷനുകളും ക്ഷണിക്കുന്നു

ജൂണ്‍ 28 നു ബഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് നടക്കപ്പെടുന്ന UKKCA വാർഷിക കണ്‍വെൻഷൻ യൂണിറ്റുകളിൽ നിന്നുള്ള കൾചറൽ പ്രോഗ്രാമുകൾ ക്ഷണിക്കുന്നു. ഒരു യൂണിറ്റിൽ നിന്നും പരമാവധി ഒരു പ്രോഗ്രാമാണ് സ്വീകരിക്കുന്നത്. വിവിധ തരത്തിലുള്ള പരിപാടികൾക്കാവും ഇത്തവണ പ്രാധാന്യവും പരിഗണയും നല്കുന്നത്. 23/03/2014 നു നടന്ന കൾച്ചറൽ കമ്മിറ്റി മീറ്റിംഗിൽ പ്രോഗ്രാമുകളെ കുറിച്ചുള്ള രൂപരേഖ തയ്യാറാക്കുകയുണ്ടായി. പരമാവധി  5 സിനിമാറ്റിക്ക് ഡാൻസുകൾ ആകും ഇത്തവണത്തെ കണ്‍വെൻഷനിൽ പരിഗണിക്കുന്നത്. ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പരിപാടികൾക്കായിരിക്കും മുൻഗണന നൽകുന്നത്‌. പരിപാടികൾ കൂടുതൽ വർണാഭമാക്കുവാനായ്‌ ഇത്തവണത്തെ പ്രോഗ്രാമുകളിൽ ഒപ്പനയും മാർഗം കളിയും തിരുവാതിരയും ഫോക്ക് ഡാൻസും തുടങ്ങി വിവിധ വിഭാഗത്തിലുള്ള പരിപാടികൾക്ക് പ്രാധാന്യം നല്കുന്നതിനാണ് കൾച്ചറൽ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്

പ്രോഗ്രാമുകൾ നടത്തുവാൻ തയാറുള്ള യൂണിറ്റുകൾ ആപ്ളിക്കേഷനോടൊപ്പം നടത്തുന്ന പ്രോഗ്രാമിനെ കുറിച്ചുള്ള ചെറു വിശദീകരണവും വീഡിയോ അല്ലെങ്കിൽ യൂ ട്യൂബ് ലിങ്ക് സഹിതം 22/04/2014നു മുൻപായി poothru@yahoo.co.uk എന്ന അഡ്രസിൽ അയക്കേണ്ടതാണ്.

5000 ൽ അധികം അംഗങ്ങൾ പങ്കെടുക്കുന്ന കണ്‍വൻഷനിൽ വിവിധ സൌകര്യങ്ങൾ ഒരുക്കുന്നതിനായി കൊട്ട്വേഷനുകൾ ക്ഷണിച്ചു. ഭക്ഷണ സാധനങ്ങൾ വിതരണം ചെയുന്നതിനായി പ്രസ്തുത ബിസിനസിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ നിന്നും ആപ്ളിക്കേഷനുകൾ ക്ഷണിക്കുന്നു.5000 ഓളം പേർക്ക് മിതമായ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുവാനുള്ള കഴിവും ലൈസൻസും ഉള്ള കമ്പനികൾ 22/4/ 2014 നു മുൻപായി sajputhiyaveettil@yahoo.co.uk എന്ന അഡ്രസിൽ കൊട്ട്വേഷനുകൾ അയക്കേണ്ടതാണ്.

കൂടാതെ convention സെന്ററിൽ ലൈറ്റിംഗ് നല്കുന്നതിനായി പ്രസ്തുത ഫേമിൽ ലൈസൻസുള്ള ബിസിനസ്‌ ഫേമുകൾ  22/4 2014 നു മുൻപായി കൊട്ട്വേഷനുകൾ sajputhiyaveettil@yahoo.co.uk എന്ന  അഡ്രസിൽ അയക്കേണ്ടതാണ്. കണ്‍വെൻഷൻ സെന്ററിനെ കുറിച്ചുള്ള വിശദ വിവരങ്ങളും ആവശ്യമായ ലൈറ്റിങ്ങ് സംവിധാനങ്ങളെ കുറിച്ചും കൂടുതലായി അറിയുവാൻ poothru@yahoo.co.uk എന്ന  അഡ്രസിൽ ബന്ധപെടാവുന്നതാണ്.

കണ്‍വൻഷനുള്ള വീഡിയോഗ്രഫിക്കുമുള്ള കൊട്ട്വേഷനുകളും ഇതിനോടൊപ്പം ക്ഷണിക്കുന്നു.പ്രസ്‌തുത മേഖലയിൽ പ്രവർത്തിക്കുന്നവർ കൊട്ട്വേഷനുകൾ sajputhiyaveettil@yahoo.co.uk എന്ന അഡ്രസിൽ  22/ 4 / 2014 ന് മുൻപായി അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് സെൻട്രൽ കമ്മിറ്റിയുമായി  ബന്ധപടുക .




കൂടുതല്‍വാര്‍ത്തകള്‍.