CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 55 Seconds Ago
Breaking Now

കര്‍മ്മ ചേതനയുടെ നീരൊഴുക്കില്‍ ലിംക തോണിയ്ക്ക് പുതിയ അമരക്കാര്‍

വിടചൊല്ലിയ വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ വിജയത്തിളക്കത്തില്‍ ലിംകയുടെ പഴയ അമരക്കാര്‍ തങ്ങളുടെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ചാരിതാര്‍ത്ഥ്യത്തിലും ആത്മ സംതൃപ്തിയിലും ഐക്യചേതനയുടെ നിറകുടമായ ലിംക എന്ന തങ്കത്തോണി പുതിയ അമരക്കാര്‍ക്ക് കൈമാറി.

പോയവാരം ബ്രോഡ്ഗ്രീന്‍ ഇന്റര്‍ നാഷണല്‍ ഹൈസ്‌കൂളില്‍ വച്ചു നടത്തപ്പെട്ട ലിംകയുടെ വാര്‍ഷിക പൊതു യോഗത്തില്‍ വച്ചു പുതിയ ഭരണ സമിതി അംഗങ്ങളെ യോഗം ഐക്യ കണ്‌ഠേന തെരഞ്ഞെടുക്കുകയുണ്ടായി.

ചെയര്‍ പേഴ്‌സണ്‍ തമ്പി ജോസിന്റെ ആദ്ധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ സെക്രട്ടറി ബിജു പീറ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ചാക്കോച്ചന്‍ മത്തായി വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.സാമ്പത്തിക പരിമിതികളിലും കടന്നുപോയ ഓണാഘോഷം ഒരു വലിയ കുടുംബ സദസ്സാക്കി മാറ്റിയതിലും യുക്മ നാഷണല്‍ കലാമേളയ്ക്ക് ആതിഥേയമൊരുക്കിയതിലും 8ാംമത് ലിംക ഡാന്‍സ് ഫെസ്റ്റ് ഒരു വന്‍ വിജയമാക്കിയിതിലും ഭരണ സമിതി അംഗങ്ങള്‍ക്ക് യോഗം പ്രത്യേക അഭിനന്ദനങ്ങള്‍ നല്‍കുകയുണ്ടായി.ചെയര്‍ പേഴ്‌സണ്‍ തമ്പി ജോസ് പരിപാടികളുടെ വിജയത്തിനായി യത്‌നിച്ച ഓരോ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുകയുണ്ടായി.തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭരണസമിതി അംഗങ്ങളെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

ലിവര്‍പൂളിലും പരസര പ്രദേശങ്ങളിലും അധിവസിക്കുന്ന വലിയൊരു മലയാളി സമൂഹത്തിന്റെ നന്മ മാത്രം കാംക്ഷിച്ച് കര്‍മ്മോത്സുകരായി പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ് .

ചെയര്‍ പേഴ്‌സണ്‍-ഫ്രാന്‍സിസ് മറ്റത്തില്‍

വൈസ് ചെയര്‍-സണ്ണി ജേക്കബ്

സെക്രട്ടറി-ബിനു മൈലപ്ര

ജോയ്ന്റ് സെക്രട്ടറി-ഡോ.ശബരിനാഥ് ശ്രീകുമാര്‍

ട്രഷറര്‍-ചാക്കോച്ചന്‍ മത്തായി

ജോയ്ന്റ് ട്രഷറര്‍-റെജി തോമസ്

ലെയ്‌സണ്‍ ഓഫീസര്‍-തോമസ് ജോണ്‍ വാരികാട്ട്

ഉപദേശക സമിതി അംഗങ്ങള്‍-

തമ്പി ജോസ്,ബിജു പീറ്റര്‍,എന്നിവര്‍ക്കൊപ്പം 16 എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുക്കുകയുണ്ടായി.ലിംകയുടെ പുതിയ ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സീസ് മറ്റത്തില്‍ ലിംകയുടെ സ്ഥാപന കാലം മുതല്‍ സജീവ പ്രവര്‍ത്തകനും എക്കാലവും ലിംകയുടെ ഭരണസമിതിയിലെ അംഗവും ഒരു നല്ല സംഘാടകനും കൂടിയാണ് .ലിവര്‍പൂള്‍ കേരളാ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയായി പല തവണ സേവനം അനുഷ്ഠിച്ചിട്ടുള്ള ഫ്രാന്‍സിസ് മറ്റത്തില്‍,അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ് .ലിവര്‍പൂളിനടുത്ത് റെയിന്‍ഹില്ലില്‍ കുടുംബ സമേതം താമസിക്കുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിനു മൈലപ്ര ലിംകയുടെ സജീവ പ്രവര്‍ത്തകനും നല്ലൊരു കലാകാരനും കൂടിയാണ് .ലിംക ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍,സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍,ലിംക ലൈബ്രേറിയന്‍ എന്നീ മേഖലകളില്‍ തന്റ മികവുറ്റ പ്രവര്‍ത്തന ശൈലി ലിവര്‍പൂള്‍ മലയാളി സമൂഹത്തിനു മുന്നില്‍ വരച്ചുകാട്ടിയിട്ടുണ്ട് .പത്തനം തിട്ട ജില്ലയിലെ മൈലപ്ര സ്വദേശിയായ ബിനു കുടുംബ സമേതം ഫസാക്കര്‍ലിയില്‍ താമസിക്കുന്നു

ലിംകയുടെ പ്രാരംഭകാല പ്രവര്‍ത്തകരില്‍ ഒരാള ചാക്കോച്ചന്‍ മത്തായി ഇത് മൂന്നാം തവണയാണ് ലിംകയുടെ ട്രഷറിയായി തെരഞ്ഞെടുക്കപ്പെടുന്നത് .നിരവധി തവണ ലിംകയുടെ ഭരണ സമിതിയിലേക്ക് കടന്നുവരികയും അതിലൂടെ തന്റെ ആത്മാര്‍ത്ഥമായ സേവനം കാഴ്ചവച്ചിട്ടുള്ള ചാക്കോച്ചന്റെ സ്വദേശം കൊട്ടാരക്കരയ്ക്കടുത്ത് അഞ്ചലില്‍ ആണ്.

വൈസ് ചെയറായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജേക്കബ് കലാ കായിക രംഗത്ത് തന്റെ കഴിവു തെളിയിച്ച വ്യക്തിയാണ് .ഒന്നിലധികം തവണ ലിംകയുടെ ട്രഷറര്‍ പദവി അലങ്കരിച്ചിട്ടുള്ള സണ്ണി ജേക്കബ് മാള സ്വദേശിയാണ്. ജോയിന്റ് സെക്രട്ടറി ഡോ.ശബരീനാഥ് ശ്രീകുമാര്‍ ജോയിന്റ് ട്രഷറര്‍ റെജി തോമസ് എന്നിവര്‍ ലിംകയുടെ നവാഗതരാണ് .ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ഡോ .ശബരീനാഥ് നല്ലൊരു കായിക താരം കൂടിയാണ് . സ്വദേശം തൃശൂരിനടുത്തുള്ള കുന്നംകുളം. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും ymca യിലുമൊക്കെ തന്റെ സംഘാടക പാടവം തെളിയിച്ചിട്ടുള്ള റെജി തോമസ് തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലിംകയുടെ ലൈസണ്‍ ഓഫീസറായി ആത്മാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചിരുന്ന തോമസ് ജോണ്‍ വാരികാടിനെ യോഗം വീണ്ടും ഈ പ്രവര്‍ത്തന വര്‍ഷത്തിലെ ലെയസണ്‍ ഓഫീസറായി തെരഞ്ഞെടുത്തു. അതോടൊപ്പം തന്നെ ലിംകയുടെ മുന്‍ ചെയര്‍,തമ്പി ജോസിനേയും സെക്രട്ടറി ബിജു പീറ്ററിനേയും ഉപദേശ സമിതി അംഗങ്ങളായും തെരഞ്ഞെടുക്കുകയുണ്ടായി. പോയ വര്‍ഷങ്ങളില്‍ ലിംക കലാ സാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിരുന്നെങ്കില്‍ പുതിയ പ്രവർത്തന വര്‍ഷത്തില്‍ കായിക രംഗത്തേക്കാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

അതിന്റെ ഭാഗമായി ഓള്‍ യുകെ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു, ലിംക അണിയിച്ചൊരുക്കുന്ന ഈ വര്‍ഷത്തെ ഈ വലിയ കായിക മാമാങ്കങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാരായി ജേക്കബ് വര്‍ഗീസ്, ലിന്‍സ് അയനാട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു, ലിംകയുടെ ചിരകാല അഭിലാഷമായിരുന്ന മലയാളം ക്ലാസുകള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ തന്നെ പ്രാരംഭം കുറിക്കുമെന്നുള്ള ഉറച്ച തീരുമാനമാണ് പുതിയ പ്രവര്‍ത്തന സമിതി കൈക്കൊണ്ടിരിക്കുന്നത് . ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണറായ ബ്രോഡ് ഗ്രീന്‍ ഇന്റര്‍ നാഷണല്‍ ഹൈസ്‌കൂള്‍ മലയാളം ക്ലാസുകള്‍ക്കായി വിശാലമായ ഒരു റൂം ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. നവംബറിൽ നടത്തപ്പെടുന്ന 9ാംമത് ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ജനറല്‍ കണ്‍വീനറായി രാജി മാത്യു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

പുതിയ ഭരണ സമിതിയ്ക്ക് വേണ്ടി ചെയര്‍പേഴ്‌സണ്‍ ഫ്രാന്‍സിസ് മറ്റത്തില്‍ യോഗത്തിന് നന്ദി പ്രാകാശനം നടത്തി. സ്നേഹവിരുന്നോട് കൂടി യോഗം പര്യവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.