CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 32 Minutes 57 Seconds Ago
Breaking Now

യുക്മ സ്റ്റാർ സിംഗർ മത്സരങ്ങളിൽ ഹിന്ദി സിനിമാ ഗാനങ്ങളുടെ കുത്തൊഴുക്ക്

ഈ ആഴ്ച്ചയിലെ യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിൽ മത്സരിക്കാനെത്തുന്ന നാലു പേരിൽ മൂന്ന് പേരും എത്തിയിരിക്കുന്നത് ഹിന്ദി സിനിമാ ഗാനങ്ങളുമായിട്ടാണ്. ബോളിവുഡ്ഡിലെ മികച്ച സിനിമകളിൽ നിന്നുമുള്ള മികച്ചഗാനങ്ങളുമായി എത്തിയിരിക്കുന്ന ഇവരെ നമുക്ക് പരിചയപ്പെടാം.

1980ൽ റിലീസ് ചെയ്ത നസിയാ ഹസ്സൻ ആലപിച്ച ഖുർബാനി എന്ന എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് ചിത്രത്തിൽ നിന്നുമുള്ള ആപ് ജൈസേ കോയീ മേരീ..എന്ന സൂപ്പർ ഹിറ്റ് ഗാനവുമായാണ് ട്രീസ്സാ റോയ് എത്തിയിരിക്കുന്നത്. ട്രീസ്സയുടെ ഈ ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=zek2YaIQq5Y

സാജൻ എന്ന ഹിന്ദി സിനിമയിലെ തുംസേ മിൽനേ കീ തമാനാ ഹേ എന്ന എസ്.പി ബാലസുബ്രമണ്യം ആലപിച്ച മറ്റൊരു സൂപ്പർഹിറ്റുമായാണ് ഡോക്ടർ രാജു ജോർജ്ജ് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=XDNgPIPQbhE

സമാധി എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി ലതാമങ്കേഷ്കറും ഉഷാ മങ്കേഷ്കറും ചേർന്ന് ആലപിച്ഛിരിക്കുന്ന ഖോരെ ഖൊരേ..ഓ..ബാങ്കേ ഖോരേ എന്ന അടിപൊളി ഗാനവുമായാണ് റിജാ ബോബി എത്തിയിരിക്കുന്നത് . റീജയുടെ ആലാപനം കേൾക്കാന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=YTxmAWT-48w

മീൻ എന്ന മലയാള ചലച്ചിത്രത്തിന് വേണ്ടി യേശുദാസ് ആലപിച്ച ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ.. എന്ന മലയാള സൂപ്പർ ഫാസ്റ്റ് ഗാനവുമായാണ് ജോജോ എബ്രഹാം എത്തിയിരിക്കുന്നത്. ജോജോയുടെ ഈ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=sRYPJyMSP7M




കൂടുതല്‍വാര്‍ത്തകള്‍.