CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 9 Seconds Ago
Breaking Now

ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലിവര്‍പൂളില്‍

കലാ രംഗത്തുമാത്രമല്ല കായികരംഗതും ഒരുപോലെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ലിംക അതിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ ഒരു ചരിത്രം രചിക്കുവാന്‍ ഒരുങ്ങുന്നു. കാലാകാലങ്ങളില്‍ സ്‌പോര്‍ട്‌സിലും ആര്‍ട്‌സിലും ഒരുപോലെ മലയാളികള്‍ക്കിടയില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ലിംക, ഓള്‍  യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ....

 

മെയ് 17 ശനിയാഴ്ച നടത്തപ്പെടുന്ന ഈ കായികമേളക്ക് ലിംകയുടെ കള്‍ചറല്‍ പാര്‍ട്‌നറായ ബ്രോഡ്ഗ്രീന്‍ സ്‌കൂളിന്റെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമാണ് ഡൊമിനിക് & കൊ സോളിസിട്ടെര്‍സ് സ്‌പോണ്‍സര് ചെയ്യുന്ന £501 ക്യാഷ് പ്രൈസും ട്രോഫിയും ടൂര്‍ണമെന്റിന്റെ മാറ്റു കൂട്ടുന്നു.രണ്ടും മൂന്നും സമ്മാനം യഥാക്രമം  £251,£101 ഉം ട്രോഫികളും സമ്മാനിക്കുന്നതാണ്.

 

യുകെയിലെ എല്ലാ കായിക  പ്രേമികളേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ എത്രയും വേഗത്തില്‍  താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്കാണ് മുന്‍ഗണന കൊടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

1.ജേകബ് വര്‍ഗീസ് 

   07967018955

2.സണ്ണി ജേകബ് 

   07979263898

3.ഡൂയി ഫിലിപ്പ്

   07859905776

 

വാര്‍ത്ത അയച്ചത് ബിനു മൈലപ്രാ




കൂടുതല്‍വാര്‍ത്തകള്‍.