CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 29 Seconds Ago
Breaking Now

സെൻട്രൽ മാഞ്ചസ്റ്ററിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തി ആയി

സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നു.12-ആം തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ ഫാ റോബിൻസണ്‍  നയിക്കുന്ന ഒരു ദിവസത്തെ ധ്യാനത്തോടെ ഒരാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് തുടക്കം ആകും .ഓശാന ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുർബാനയും കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരിക്കും. പെസഹ വ്യാഴാഴ്ച തിരുക്കർമ്മങ്ങൾ രാവിലെ 9.30 നു ആരംഭിക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും രാവിലെ 9.30 നു ആരംഭിക്കും .

മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി സ്വയം ബലിവസ്തു ആയി കുരിശിൽ ജീവൻ ബലി കഴിച്ചു മൂന്നാം നാൾ ഉയിർത്ത യേശുവിന്റെ ഉയർപ്പു തിരുനാൾ ശുശ്രൂഷകൾക്ക് ശനിയാഴ്ച രാത്രി 10.30 നു തുടക്കം കുറിക്കും. അൻപതു നോയമ്പിനോട് അനുബന്ധിച്ചു നടക്കുന്ന ധ്യാനത്തിലും വിശുദ്ധ വാര തിരുക്കർമ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാ ർ  ചാപ്ലിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ അറിയിച്ചു. 

12th  Saturday RENEWAL RETREAT                              : 10 am to 5 pm

13th  PALM SUNDAY: Holy Qurbana , Blessing of Palm  : 08.00am        

14th Monday & 15th Tuesday  CONFESSIONS                  : 4 pm to 7pm

17th  MAUNDY THURSDAY: Washing the feet, Holy Quarbana: 09.30 am

18th   PASSION FRIDAY: Passion reading, H Communion, Ven of the

 Cross, Way of the Cross on road       : 09.30 am

19th    Saturday  : EASTER SERVICE        : 10.30 pm      




കൂടുതല്‍വാര്‍ത്തകള്‍.