CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 20 Seconds Ago
Breaking Now

വെംബ്ലിയിൽ ഫാ. ടിബിൻ നയിക്കുന്ന നോമ്പുകാല ഏകദിന ധ്യാനം 12 നു

വെംബ്ലിയിലെ സെന്റ്‌ ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ( വെംബ്ലി, HA9 6AG ) നോമ്പ് കാലത്തോടനുബന്ധിച്ച്  നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത  വാഗ്മിയും വെംബ്ലി പാരീഷ് അസിസ്റ്റന്റുമായ  ഫാ. ടിബിൻ ഫ്രാൻസീസ് CMI ആയിരിക്കും ഈ ഏകദിന നവീകരണ ധ്യാനം നയിക്കുന്നത്. ഏപ്രിൽ 12 നു ശനിയാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന വചന ശുശ്രുഷ   വിശുദ്ധ കുര്ബ്ബാനയോടെ വൈകുന്നേരം 5:00 മണിയോടെ  സമാപിക്കും. അന്നേ ദിവസം കുമ്പസാരത്തിനുള്ള  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ക്ഷമയുടെയും, സ്നേഹത്തിന്റെയും, സഹനത്തിന്റെയും കരുണവറ്റാത്ത ആ നിറവിലേക്ക് എത്തിച്ചേരുവാൻ ക്രുപയൊരുക്കുന്ന തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് ദൈവീക അനുഭവം നേടുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ മഹത്വത്തിൽ പങ്കാളിയാവാനും, വലിയ വാരത്തിലേക്ക് ആത്മീയമായി പ്രവേശിക്കുവാനും ഒരുക്കുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 

ജോസഫ് കുട്ടംപേരൂർ- 07877062870, എബ്രാഹം കുതിരവട്ടം - 07904938700 




കൂടുതല്‍വാര്‍ത്തകള്‍.