CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 4 Seconds Ago
Breaking Now

ഡർബി - ഐപിസി - യുകെ & ഐയർലാൻഡ്‌ റീജിയൻ ഏഴാമത് ആനുവൽ കണ്‍വൻഷൻ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു

ഡർബി - ഐപിസി - യുകെ & ഐയർലാൻഡ്‌ റീജിയൻ ഏഴാമത് ആനുവൽ കണ്‍വൻഷൻ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു- 2014 മെയ്‌ 31 ന് ജൂണ്‍ 1, 2 തീയതികളിൽ Derby, Moor Sports College , Moorway lane, Little over Derby, DE 232FS .

മെയ്‌ 31 ന് വൈകീട്ട് 6 മണിക്ക് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ്‌ ജോർജ് ഉൽഘാടനം ചെയ്യുന്ന ആത്മീയ സമ്മേളനത്തിൽ റവ: പാസ്റ്റർ വൽസൻ എബ്രഹാം (USA), പാസ്റ്റർ ഫിലിപ്പ് പി തോമസ്‌ (കേരള) എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും.  പാസ്റ്റർ തോമസ്‌ സാമിന്റെ (കേരള) നേതൃത്വത്തിൽ റീജിയൻ കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. പൊതു സമ്മേളനങ്ങൾ, സണ്‍‌ഡേ സ്കൂൾ, PYPA യുവജന സംഘടന, സോദരി സമാജം എന്നിവയുടെ പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കും.

ജൂണ്‍ രണ്ടാം തീയതി റീജിയണിലെ എല്ലാ സഭകളുടെയും സംയുക്ത ആരാധനയോട് കൂടി കണ്‍വൻഷൻ സമാപിക്കും. പാസ്റ്റർ ബേബി സക്കറിയ, പാസ്റ്റർ ബാബു ജോണ്‍, ബ്ര. കെ. ടി തോമസ്‌, പാസ്റ്റർ സാം മാത്യൂ എന്നിവർ നേതൃത്വം നല്കും. കണ്‍വൻഷൻ കണ്‍വീനർ പാസ്റ്റർ സി.ടി. എബ്രഹാമിന്റെ നേതൃത്വത്തിൽ കണ്‍വൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. 

ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദൈവ ദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:     

പാസ്റ്റർ സി.ടി. എബ്രഹാം: 07828104772

ബ്രദർ ജോയ് ബേബി: 07804822438

ബ്രദർ ഷിബു തോമസ്‌: 07758077242

ബ്രദർ ജോണ്‍ മാത്യൂ : 0782829478, 07828294781

           




കൂടുതല്‍വാര്‍ത്തകള്‍.