CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 18 Seconds Ago
Breaking Now

അഗ്നി - അഭിഷേകത്തിനായി ബഥേൽ സെന്റർ ഒരുങ്ങി.രണ്ടാം ശനിയാഴ്ച കണ്‍വൻനിൽ ഫാ. സോജി ഓലിക്കലിന് ഒപ്പം ഫാ.ജോമോൻ തൊമ്മാനയും.

പരിശുദ്ധാത്മാഭിഷേകത്തിന്റെ അഗ്നിജ്വാലകൾ പെയ്തിറങ്ങുന്ന യുകെ ദർശിക്കുന്ന രണ്ടാം ശനിയാഴ്ച കൂട്ടായ്മ ഫാ. സോജി ഓലിക്കലും ഫാ. ജോമോൻ തൊമ്മാനയും സംയുക്തമായി നയിക്കും. നാളുകൾക്കു ശേഷം ഇരു വൈദികരും സംയുക്തമായി നടത്തപ്പെടുന്ന ശുശ്രൂക്ഷയിൽ ദൈവീക സാനിധ്യത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് വിശ്വാസികൾ സാക്ഷികളാകും.    

നാല്പതാം വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ അന്ധകാര നരകീയ ശക്തികളെ ബന്ധിക്കുന്ന ശുശ്രൂക്ഷകൾക്ക് ഫാ. സോജി ഓലിക്കലും ഫാ. ജോമോൻ തൊമ്മാനയും നിരവധി വൈദികരും നേതൃത്വം നൽകും. ഫ്രാൻസിസ് മാർപാപ്പയുടെ ഏപ്രിൽ മാസ പ്രാർത്ഥന നിയോഗങ്ങൾക്ക് ബഥേൽ സെന്ററിലെ വിശ്വാസ സമൂഹം ഒന്നടങ്കം മധ്യസ്ഥം വഹിച്ചു പ്രാർത്ഥന നടത്തുമ്പോൾ സ്വർഗ്ഗ കവാടം തുറന്നു അനുഗ്രഹാഭിഷേകങ്ങൾ പ്രത്യേകമായി വേദനിക്കുന്നവരുടെയും രോഗികളുടെയും മേൽ ചൊരിയുമ്പോൾ ദൈവീക മഹത്വത്തിന്റെ ഉജ്വല പ്രഘോഷണമായി മാറും.   

രാവിലെ 6.45 ന് സെഹിയോൻ ടീമംഗങ്ങളുടെ മധ്യസ്ഥ പ്രാർത്ഥനയോടെ ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പൈശാചിക ശക്തികൾക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ കുടുംബ പ്രാർത്ഥനയായ ജപമാല കൃത്യം എട്ടിനാരംഭിക്കും. തുടർന്ന് പരിശുദ്ധാത്മ ശക്തിയിൽ ജ്വലിച്ചു ഫാ. സോജി ഓലിക്കൽ, ഫാ. ജോമോൻ തൊമ്മാന എന്നിവര് സംയുക്തമായി നടത്തുന്ന വിടുതൽ ശുശ്രൂക്ഷ, സ്വർഗീയ പിതാവിനോട് ചേർന്ന് അർപ്പിക്കുന്ന ദിവ്യ ബലി, ജ്ഞാനത്തിന്റെ വാതായനങ്ങൾ തുറന്നു ആത്മീയ സന്തോഷം പകരുന്ന വചന പ്രഘോഷണങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും, അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന ദിവ്യ കാരുണ്യാരാധന എന്നിവ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ നടത്തപ്പെടും.

നിരവധി ആത്മീയ പുസ്തകങ്ങളുടെ കലവറയായ എൽ- ഷെയ്റാ ബുക്ക്‌ സ്റ്റാൾ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പ്രവർത്തിക്കുന്നതാണ്. നാല്പതാം വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ നടത്തപ്പെടുന്നതിനാൽ അത്ഭുതാവഹമായ തിരക്കായിരിക്കും ഇത്തവണ. വിശ്വാസികളുടെ സുഗമമായ പരിചരണത്തിന് ശുഭ്ര വസത്രധാരികളായ സെഹിയോൻ ടീമംഗങ്ങൾ സദാസമയവും സഹായത്തിനായി ബഥേൽ സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്. 

വിലാസം:

BETHEL  CONVENTION  CENTRE , B707JW                 




കൂടുതല്‍വാര്‍ത്തകള്‍.