CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 59 Seconds Ago
Breaking Now

യു.ഡി എഫിനെ വിജയിപ്പിക്കാൻ ലണ്ടന്‍ പ്രവാസി കേരള കോണ്‍ഗ്രസ് -എം വോട്ട് സേന രൂപീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെയും കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയും കോട്ടയത്തിന്റെ വികസന നായകനുമായ ജോസ് കെ മാണിയുടെയും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി മാധ്യമങ്ങളിലൂടെ അല്ലാതെ ജീവനുള്ളതും പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടുന്ന പ്രവാസി സംഘടനയുമായ കേരള കോണ്‍ഗ്രസ് എം ലണ്ടന്റെ നേതൃത്വത്തില്‍ പ്രവാസി കുടുംബങ്ങളെ ബന്ധപ്പെട്ടുകൊണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചുമുള്ള വോട്ട്‌സേന രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം നടത്തിവരുന്നു.

ലണ്ടന്‍ റീജിയണ്‍ വൈസ് പ്രസിഡന്റും കേരള കോഡിനേറ്ററുമായ ജിജോ മുക്കാട്ടിലി (കടുത്തുരുത്തി)ന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം മണ്ഡലത്തിലും ലണ്ടനിലെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. ജോസ് എ കാട്ടടി ഏറ്റുമാനൂര്‍ രക്ഷാധികാരിയും പ്രസിഡന്റ് സോജി ടി മാത്യു തിരുവല്ല ചെയര്‍മാനും, ജിജോ അരയത്ത് കടുത്തുരുത്തി കണ്‍വീനറും, ജോജി പുല്ലാട്,കോശി സാം നിരണം, തോമസ് ജോസഫ് വെട്ടികാട്, സജി അരങ്ങാടന്‍, സാജന്‍ കടമ്പനാട്, സുബിന്‍ കുരിശുമൂട്ടില്‍, സജി കോച്ചേരി, സിബി ജോസഫ്, ഷാലു കടുത്തുരുത്തി, മനു കറുകയില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായം ജോസ് ചെങ്ങളം, ടോമി പൂഞ്ഞാര്‍, എബ്രാഹം കുതിരവട്ടം, തങ്കച്ചന്‍ ജോസഫ്, അനീഷ് മൂലയ്ക്കല്‍, അജോ മൂലയ്ക്കല്‍, സണ്ണി തൊടുപുഴ, ലിനീഷ് ലൂക്കോസ് കോട്ടയം, വര്‍ഗീസ് അയിരൂര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ജോഷി മൂവാറ്റുപുഴ, ബെന്നി കാവുംപറമ്പില്‍, ജിജി കുരുവിള, ബിജു ഏറ്റുമാനൂര്‍, സുമേഷ് പാല, ജോമി ഭരണങ്ങാനം, റെജിന്‍ വാടന്‍പാറയില്‍, ഷാജി മാത്യു ഏറ്റുമാനൂര്‍ ,പ്രതാപ് ഈപ്പന്‍ ജോസഫ്, ജോമോന്‍ കൂത്താട്ടുകുളം, സോണി മാടവന, ദിലീപ് ഏറ്റുമാനൂര്‍ ,സൈജു കടുത്തുരുത്തി, സുന്‍സു മോന്‍ പാല, ലിറ്റോ പിറവം എന്നിവര്‍ സേന കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.