CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 43 Seconds Ago
Breaking Now

യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOCSM) വാര്‍ഷിക ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ക്യാമ്പ് തിങ്കളാഴ്ച മുതല്‍

 യാക്കോബായ വിദ്യാര്‍ത്ഥികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊസ്ഥ് വെയില്‍സില്‍ നടക്കുന്ന ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 7 മുതല്‍ 9 വരെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOCSM)  ഈ വാര്‍ഷീക ക്യാമ്പ് നടത്തപ്പെടുന്നത്.  ഏപ്രില്‍ 7 നു  തിങ്കളാഴ്ച  രാവിലെ 11.30 മണിക്കു രജിസ്റ്റ്രേഷന്‍ ആരം ഭിക്കുന്നതും തുടര്‍ന്നു 12.00 മണിയോടെ കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥനയും ധൂപപ്രാര്‍ത്ഥനയും നടത്തുന്നതും തുടര്‍ന്ന് യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ  മാത്യൂസ് മോര്‍ അഫ്രേം തിരുമനസിനാല്‍ ക്യമ്പ് ഔപചാരികമായി ഉല്‍ഘാടനം ചെയ്യപ്പെടുന്നതുമായിരിക്കും. 'Fruit of the Holy Spirit'

എന്ന വിഷയത്തെ ആധാരമാക്കിയാവും ഈ വര്‍ഷത്തെ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവരെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കു പള്ളികള്‍ക്കതീതമായി സഭാതലത്തില്‍ സൗഹൃദങ്ങള്‍ വളര്‍ത്തുവാനും നല്ല ഒരു കമ്മ്യൂണിറ്റിയായി വളരുവാനുതകുന്നതും,  അവരുടെ വിദ്യാഭ്യാസത്തിനൊപ്പം, ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനനുതകുന്നരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഒന്നയിരിക്കും ഈ കൂട്ടായ്മ എന്നതില്‍ സംശയമില്ല. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊസ്ഥുള്ള പരിപാടികള്‍ ഈ ക്യാമ്പില്‍ ഉടനീളം ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.jsosm.blogspot.co.uk/  വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ക്യാമ്പ് നടക്കുന്ന സ്ത്ഥലത്തിന്റെ അഡ്രസ് .Cefn Lea Park, Dolfor, Newtown, Powys, SY16 4AJ, Mid Walse




കൂടുതല്‍വാര്‍ത്തകള്‍.