CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 12 Seconds Ago
Breaking Now

ആറാം അങ്കമാലി സല്ലാപം നോര്‍ത്താംപ്ടണില്‍

2009ല്‍ ലിവര്‍പൂളില്‍ തുടക്കമിട്ട അങ്കമാലി സല്ലാപം വിജയകരമായ കുതിപ്പിന്റെ ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതല്‍ ഇന്നേവരെ വ്യത്യസ്ഥതകൊണ്ടും അംഗബലം കൊണ്ടും യൂ.കെയിലെ ഏതൊരു സംഗമത്തേയും വെല്ലുന്ന അങ്കമാലി സല്ലാപത്തിന് ഇത്തവണ വേദിയാകുന്നത് നോര്‍ത്താംപ്ടണാണ്. ഈ വരുന്ന ആഗസ്റ്റ് 23ന് നോര്‍ത്താംപ്ടണിലെ സെന്റ്.മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ രാവിലെ പത്തിന് ആറാം സല്ലാപത്തിന് തിരി തെളിയും. അങ്കമാലിയുടെ തനതായ വിഭവങ്ങളോടെയുള്ള ഭക്ഷണവും മുതിര്‍ന്നവരുടേയും കുട്ടികളുടേയും കലാപ്രകടനങ്ങളും മറ്റിതരപരിപാടികളുമായി സന്ധ്യമയങ്ങുന്നതോടെ സല്ലാപം അവസാനിക്കും. അങ്കമാലിയില്‍നിന്നും സമീപ ദേശങ്ങളില്‍ നിന്നും യൂ.കെയിലെത്തിയിട്ടുള്ളവര്‍ക്ക് പരസ്പരം കണ്ട്മുട്ടാനും ഓര്‍മ്മകള്‍ പങ്കുവയ്യ്ക്കാനും ആയി ഒരുക്കിയിരിക്കുന്ന ഈ സല്ലാപത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. സല്ലാപത്തിന്റെ ഏരിയാ കോര്‍ഡിനേറ്റേഴ്‌സിന്റ് പേരുകളും മറ്റ്  വിശദവിവരങ്ങളും പിന്നീട് പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ!ര്‍ഡിനേറ്റര്‍മാരായ ജോബി മരോട്ടിക്കുടിയെ  0758231333 എന്ന നംബരിലും ബൈജു കുടിയിരിക്കലിനെ 07846450451 എന്ന നംബരിലും ബന്ധപ്പെടുക.

 




കൂടുതല്‍വാര്‍ത്തകള്‍.