CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 32 Seconds Ago
Breaking Now

ഇന്ത്യൻ മാന്ത്രികരായ സാമ്രാജും കൂട്ടരും - ഇതാ ആദ്യമായ് ലണ്ടൻ സ്റ്റേജ് ഷോ സാമ്രാജം കീഴടക്കുവാൻ അണിനിരക്കുന്നൂ

ഒരു ഇന്ത്യൻ മാജിക് ഗാല ഷോ സ്റ്റേജ് പ്രോഗ്രാമിലൂടെ ഇത്തവണ യുകെ മലയാളികളുടെ വിഷു -ഈസ്റ്റർ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാൻ വേണ്ടി , നല്ല വർണ്ണപ്പകിട്ടുള്ള മായാജാല പ്രകടനങ്ങളുമായിട്ടാണ്, നാട്ടിൽ നിന്നും ഇന്ദ്രജാല കലയിലെ ഉസ്താദുകളായ നാല് മാജീഷ്യന്മാർ , യു.കെ യുടെ  പല ഭാഗങ്ങളിലായി  പതിനാലോളം സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്നത് .!

വളരെ വ്യത്യസ്തയ മായാജാല പ്രകടനങ്ങളാൽ പേരും പെരുമയുമുള്ള ഇന്ത്യയിൽ നിന്നുമുള്ള ഈ മാന്ത്രികരുടെ  വിസ്മയ പ്രകടനങ്ങൾ കാണൂവാൻ ലണ്ടൻ കാണികൾക്കുള്ള ഒരു സുവർണ്ണാവസരം ... ഇതാ ഇപ്പോൾ കൈ വന്നിരിക്കുകയാണ് ... മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യുടെ ആഭിമുഖ്യത്തിൽ , ഒരു ഗാല സ്റ്റേജ് പ്രോഗ്രാമായി   ഈ  ഇന്ദ്രജാല പ്രകടനങ്ങൾ  , ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ വെച്ച് ഈ മാസാവസാനം അവതരിപ്പിക്കപ്പെടുകയാണ്. ഈ ഭാരതീയ മാജീഷ്യന്മാരുടെ ട്രൂപ്പിനെ യു.കെയിലേക്ക് സ്പോൻസർ  ചെയ്ത് കൊണ്ടുവന്ന ‘റിഥം യൂറൊപ്പ് ലിമിറ്റഡി‘ന്റെ എന്റെർടെയ്ൻ വിഭാഗമായ ‘റാപ് ഓഫ് യൂറോപ്പ് -ന് , ഈ അവസരത്തിൽ M.A.U.K - യുടെ നന്ദി രേഖപ്പെടുത്തി കൊള്ളുന്നൂ ...

സിനിമാ -സംഗീത - കോമഡി കലാകാരന്മാരുടെ സ്റ്റേജ്ജ് പ്രോഗ്രാമുകൾ മാത്രം കണ്ട് ശീലിച്ച , ലണ്ടൻ മലയാളികൾക്കും കൂട്ടർക്കും, അതിൽ നിന്നൊക്കെ വളരെയധികം വിഭിന്നമായ അനുഭൂതികൾ നൽകുന്ന ; ലണ്ടനിൽ പ്രഥമമായി അരങ്ങേറുന്ന മായാജാലത്തിന്റെ ശിൽ‌പ്പ-നൃത്ത-സംഗീത വിസ്മയങ്ങളുമായി ഇന്ത്യയിലെ  വളരെ പ്രശസ്തരായ മാന്ത്രികരുടെ കണ്ണഞ്ചിക്കുന്ന പ്രകടനങ്ങളാണ് ... ഈ ഏപ്രിൽ മാസം 27 -ന് ഞായറാഴ്ച്ച  ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ  , ഈസ്റ്റ് ലണ്ടനിലുള്ള ബാർക്കിങ്ങ് , ഈസ്റ്റ്ബറി കോമ്പ്രെഹെൻസീവ്  സ്കൂളിൽ വെച്ച് അവതരിപ്പിക്കപ്പെടുന്ന ഈ  ഇന്ത്യൻ മാജിക് ഗാലാ ഷോ ...!

ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളെയടക്കം , പലരേയും തന്റെ ഇല്ലൂഷൻ വിദ്യകളാൽ  മുൾമുനയിൽ നിറുത്തി , ഒരു മായാപ്രപഞ്ചമായ മാജിക്കിന്റെ അത്ഭുത ലോകത്തേക്ക് എത്തിക്കാറുള്ള  , ഇന്ത്യയിലെ പ്രശസ്ത മാന്ത്രികനായ,   ‘ഇന്ത്യൻ ഹൌഡിനി‘ എന്നറിയപ്പെടുന്ന , കേരളത്തിൽ നിന്നുള്ള മജിഷ്യൻ സാമ്രാജ് ...

പല തവണ ഇന്ത്യയിൽ  മാജിക്ക് രംഗത്ത് അവാർഡുകൾ കരസ്ഥമാക്കിയ , കാണികളെയെല്ലാം തന്റെ മായാജാല കൂടോത്രങ്ങളാൽ കുടുകുടാ ചിരിപ്പിക്കുന്ന , തമിഴ് നാട്ടിൽ നിന്നുള്ള ‘ഇന്ത്യൻ ചാർളി ചാപ്ലിൻ‘എന്നറിയപ്പെടുന്ന മജിഷ്യൻ എം. യോന ...

പിന്നെ , നിറുത്താതെ മാന്ത്രിക പ്രകടനങ്ങൾ ചെയ്ത്‘ ലിംകാ വേൾഡ് റിക്കാർഡി‘ൽ കയറിപ്പറ്റിയ , തന്റെ മാസ്മരിക വിദ്യകളാൽ പ്രേഷകരെ അമ്പരപ്പിക്കുന്ന വിസ്മയ കാഴ്ച്ചകളുമായി ‘ സാർക്ക്’ മാജിക് ഫെസ്റ്റിവെല്‘ലിൽ ജേതാവായ ആന്ധ്ര പ്രദേശിൽ നിന്നുള്ള മജിഷ്യൻ പ്രൊഫ: അലി  ...

ഇവരോടൊപ്പം ഇന്ത്യയിൽ  അവൈ ഷണ്മുഖി നൃത്തങ്ങളാൽ പേരുകേട്ട ..അവൈ സന്തോഷ് എന്നറിയപ്പെടുന്ന ഡാൻസർ കം മജീഷ്യനായ സന്തോഷും കൂടി അരങ്ങത്തെത്തുന്ന .. ഒരു കിടിലൻ നൃത്ത -സംഗീത - മായാജാല പ്രകടനങ്ങളാണ്  , അന്നവിടെ ഓരൊ കാണികൾക്കും അത്ഭുതമൂറുന്ന മിഴികളൊടെ  ദർശിക്കുവാൻ കഴിയുക...!

പിന്നീട് പെട്ടെന്നൊന്നും വിസ്മരിക്കാൻ  പറ്റാത്ത ഒരു വിസ്മയക്കാഴ്ച്ച ..!

ഈ വരുന്ന ഏപ്രിൽ 27 - ന് ഞായറാഴ്ച്ച  ഉച്ചക്ക് 2 മണി മുതൽ  5 വരെ ബാർക്കിങ്ങിലുള്ള ഹൾസ് അവന്യൂവിൽ സ്ഥിതിചെയ്യുന്ന

ഈസ്റ്റ്ബറി കോമ്പ്രെഹെൻസീവ് സ്കൂൾ ഓഡിറ്റോറിയത്തിൽ ( IG 11  9 UW ) വെച്ചാണ് ഈ കലാ പ്രകടനങ്ങൾ അരങ്ങേറുക.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അതേ പോൽ രസിച്ചിരുന്ന് കാണാവുന്ന ആ വേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത് കൊള്ളുന്നു. യു.കെയിൽ പലയിടത്തും അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടിയിൽ , മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്  ,വളരെ താഴ്ന്ന നിരക്കിലാണ് ' M.A.U.K ‘  ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്..

ഇത്തരുണത്തിൽ ഈ  അവസരം ഉപയോഗിച്ച് നിങ്ങൾ ആ മായാജാലക്കാഴ്ച്ചകൾ അന്നേ ദിവസം കണ്ടില്ലെങ്കിൽ , ഒരു ഗംഭീര്യമായ ഒരു സ്റ്റേജ് പരിപാടി മിസ് ചെയ്തതോർത്ത് പിന്നീടൊരിക്കലും പരിതപിക്കേണ്ടതില്ല ...!

മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്  12 പൌണ്ടും ,കുട്ടികൾക്ക് 8 പൌണ്ടും വെച്ചാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത് ..

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യുടെ മെമ്പേഴ്സിന് മാത്രം 10 & 7 പൌണ്ടിന് ടിക്കറ്റുകൾ  ലഭിക്കുന്നതാണ്. ഒപ്പം തന്നെ 5 പൌണ്ട് കൊടുത്താൽ സീറ്റുകൾ മുൻ നിരകളിൽ മുൻ കൂട്ടി  റിസർവ്വും ചെയ്യാവുന്നതാണ്...

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പറുകൾ

07888 665 563

07583 671 671

07930 134 340 

fb.com/mauklondon

mauk.ഓ

An Indian  Magic Gala Show in Barking

Day & Date   :-  Sunday , 27 th  April 2014 

Time              :- 2 p.m  ( Gates Opens at 1.30 p.m )

Venue

 Eastbury Comprehensive School , 

Huls Avenue ,

Barking

IG 11  9 UW 

Ticket prices    :-

Adults :- £ 12 ,Children :- £ 8 ( 3 to 15 ages )

(For Members Adult  :- £ 10 , Child £ 7 only)




കൂടുതല്‍വാര്‍ത്തകള്‍.