CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 56 Seconds Ago
Breaking Now

യുക്മാ സാഹിത്യമത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണം

യുക്മക്ക് വേണ്ടി യുക്മാ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം സംഘടിപ്പിച്ച 'യുക്മാ സാഹിത്യ മത്സരങ്ങള്‍ക്ക്' അത്യന്തം ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.  വളരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ, വ്യത്യസ്ഥമായ തീമുകള്‍ നല്‍കി, ആ വിഷയങ്ങളെ മാത്രം ആസ്പദമാക്കിയുള്ള രചനകള്‍ മാത്രമേ അയക്കാവൂ എന്ന നിബന്ധനയുണ്ടായിട്ടുകൂടി പ്രതീക്ഷിച്ചതിനപ്പുറം രചനകളുടെ ഒരു പ്രവാഹം തന്നെയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷമാണ് യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തികച്ചും പ്രൊഫഷണലിസത്തോടെ നടത്തിയ രണ്ടാമത് സാഹിത്യ മത്സരത്തില്‍ നൂറോളം രചനകളാണ് ലഭിച്ചത്. ഇരുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് മലയാളത്തില്‍ മാത്രമായും  ഇരുപത് വയസ്സിന് താഴെയുള്ളവര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലുമായി വെവ്വേറെ മത്സരങ്ങളുമാണ് വച്ചിരുന്നത്.  രചനകള്‍ കേരളത്തിലേയും യു.കെയിലേയും പ്രശസസ്തരായ എഴുത്തുകാരാണ് വിധി നിര്‍ണ്ണയം നടത്തുന്നത്. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പത്രപ്രവര്‍ത്തകനും കവിയുമായ ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍, ബാലസാഹിത്യകാരനും നോവലിസ്റ്റുമായ  ശ്രീ. കിളിരൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പംന്‍   പ്രമുഘ പ്രവാസി സാഹിത്യകാരനായ ശ്രീ. കാരൂര്‍ സോമന്‍, കവിയത്രിയും പ്രാസംഗികയുമയ   ശ്രീമതി. മീരാ പാര്‍വ്വതീപുരം ,  പത്രപ്രവര്‍ത്തകനും   ശ്രീ. അലക്‌സ് കണിയാമ്പറമ്പില്‍ എന്നിവരടങ്ങുന്ന ഒരു മികച്ച ടീം തന്നെയാണ് രചനകളില്‍ വിധി നിര്‍ണ്ണയം നടത്തുന്നത്. വിധി നിര്‍ണ്ണയത്തിന് ശേഷം വിജയികളെ പ്രഖ്യാപിക്കുന്നതും ഇവരുടെ പേരുവിവരങ്ങള്‍ പത്രമാധ്യമത്തിലൂടെയും നേരിട്ടും ബന്ധപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ആഗസ്റ്റ് മാസം അവസാനം വോക്കിംഗില്‍ വച്ച് നടക്കുന്ന യുക്മാ ഫെസ്റ്റില്‍ വച്ച് പ്രമുഘ വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നല്‍കുന്നതായിരിക്കും. സമ്മാനാര്‍ഹമായ രചനകള്‍ പ്രമുഘ ഓണ്‍ലൈന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരുക്കുന്നത് കൂടാതെ നിലവാരം പുലര്‍ത്തുന്ന രചനകള്‍ തിരഞ്ഞെടുത്ത് ഡിജിറ്റല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. രചനകള്‍ അയച്ച എല്ലാവര്‍ക്കും യുക്മയുടെ പേരില്‍ സാഹിത്യ വിഭാഗം  ജനറല്‍ കണ്‍വീനര്‍. ശ്രീ. കാരൂര്‍ സോ!മന്‍ മറ്റ് കണ്‍വീനര്‍മാരായ ശ്രീ. റെജി നന്ദിക്കാട്, ശ്രീ. സീ.എ. ജോസഫ് ,   യുക്മാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ ശ്രീ. വിജി.കെ.പി, വൈസ് ചെയര്‍മാന്‍ ശ്രീ. കാനേഷ്യസ് അത്തിപ്പൊഴി, യുക്മാ സംസ്‌കാരിക വേദി കണ്‍വീനര്‍ ശ്രീ. ജോയ് ആഗസ്തി എന്നിവര്‍ പ്രത്യേകം നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.