CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 7 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ - രണ്ടാം റൌണ്ട് വിധി നിർണ്ണയം തുടങ്ങി. വീഡിയോ കാണാം.

അത്യന്തം വാശിയേറിയ മത്സരങ്ങളിലൂടെ കടന്നു പോകുന്ന യുക്മാ സ്റ്റാർ സിംഗർ മത്സരങ്ങളുടെ രണ്ടാം ഭാഗമായ ഫാസ്റ്റ് റൌണ്ട് മത്സരം സമാപിച്ചിരിക്കെ മത്സരത്തിൽ പങ്കെടുത്ത 18 പേരുടേയും ഗാനങ്ങളുടെ വിധി നിർണ്ണയം കഴിഞ്ഞിരിക്കുന്നു. ഈ 18 പേരിൽ നിന്നും ഏറ്റവും കുറവ് മാർക്ക് നേടിയ 5 പേർ യുക്മാ സ്റ്റാർ സിംഗറിൽ നിന്നും പടിയിറങ്ങുകയാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ നിന്നുമുള്ള ഫാസ്റ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘ഫാസ്റ്റ് റൌണ്ട്’‘ മത്സരമാണ് കഴിഞ്ഞയാഴ്ച്ച പൂർത്തിയായത്.  ജഡ്ജുമെന്റിന്റെ നാല് വീഡിയോകളാണ് ഇന്നു മുതൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നത്. ഈ നാല് വീഡിയോകളും കണ്ട് കഴിഞ്ഞ ശേഷമേ ആരൊക്കെയാണ് പുറത്ത് പോകുന്നത് എന്ന് അറിയാൻ കഴിയൂ. വിധി നിർണ്ണയം നടത്തിയിരിക്കുന്നത് ആള്‍ ഇന്ത്യാ റേഡിയോയില്‍ എ.ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയ കര്‍ണ്ണാടക സംഗീതത്തില്‍ കൈ നിറയെ പുരസ്കാരങ്ങള്‍ നേടിയ ശ്രീ. ടി.പി.നിഷാന്താണ്. ഏറെ സമയവും എനർജ്ജിയും ഇതിന് വേണ്ടി ശ്രീ. നിഷാന്ത് ചിലവഴിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും അർപ്പിക്കുന്നു. അതോടൊപ്പം ഇന്നത്തെ വീഡിയോയിൽ ആരുടെയെല്ലാം ഗാനങ്ങളാണ് വിധി നിർണ്ണയം നടത്തിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം. വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=4Azfs980kMo




കൂടുതല്‍വാര്‍ത്തകള്‍.