CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 30 Seconds Ago
Breaking Now

ചരിത്രം വഴിമാറുമോ? വീണ്ടും അവർ വരുമ്പോൾ.

കേംബ്രിഡ്‌ജിലും സമീപ പ്രദേശത്തുമുള്ള മലയാളികൾ ജാതിയും മതവും മറന്ന് സംയുക്തമായി ഒരേ മനസോടു കൂടി നടത്തുന്ന "കേംബ്രിഡ്ജ് സമ്മർ ഫെസ്റ്റ് 2014" എന്ന മെഗാചാരിറ്റി ഷോ ഇതിനകം ഫേസ് ബുക്കിലും, യുകെ മുഴുവനും ഒരു തരംഗമായി   കഴിഞ്ഞു. അസോസിയേഷനുകളുടെ അതിർ വരമ്പുകളില്ലാതെ ചാരിറ്റി പ്രവർത്തനങ്ങളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേംബ്രിഡ്‌ജിലെയും സമീപ പ്രദേശത്തെയും മലയാളികളുടെ ഒരു കൂട്ടായ പരിപാടിയാണ് "കേംബ്രിഡ്ജ് സമ്മർ ഫെസ്റ്റ് 2014". 

കുട്ടികളുടെ ഹാഫ് ടേം സമയമായ മെയ്‌ 28 നു ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 9 മണി വരെ കമ്പർട്ടൻ വില്ലേജ് കോളേജ് ഹാളിൽ വച്ചായിരിക്കും വിസ്മയം ഉണർത്തുന്ന ഈ ചാരിറ്റി ഇവന്റ് നടത്തുക. 

പ്രശസ്ത ഡ്രമ്മിസ്റ്റ് ശ്രീ. ജോബോയ്‌ മാഷിന്റെ സഹോദരൻ ശ്രീ. ജോയ് നേതൃത്വം നല്കുന്ന 'റിഥം യു.കെ' നിരവധി കലാകാരന്മാരെ അണിനിരത്തി കൊണ്ട് അവതരിപ്പിക്കുന്ന "ലൈവ് ഓർക്കസ്ട്ര" ആണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ബോളിവുഡ് ഡാൻസ്, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, കോമഡി കസിൻസിന്റെ അടിപൊളി സ്കിറ്റ്, എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.

ഈ മെഗാ ചാരിറ്റി ഷോയുടെ ഭാഗമായി വിദ്യാഭ്യാസം, മ്യൂസിക്ക്, ബിസിനസ്, സ്പോർട്സ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച് യുകെയിൽ അറിയപ്പെടുന്നവരുമായ നാല് മലയാളി വ്യക്തികളെ ആദരിക്കുന്നതായിരിക്കും.


ഈ ചാരിറ്റി ഷോയിലൂടെ സമാഹരിച്ചു കിട്ടുന്ന തുക താഴെ പറയുന്ന സംഘടനകൾക്ക് കൊടുക്കുന്നതായിരിക്കും:

ADDENBROOKES CHARITABLE TRUST

കേംബ്രിഡ്ജിൽ 90 ശതമാനം മലയാളികൾ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ആയ അട്ടെന്ബ്രൂകെസ് ന്റെ കീഴിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ചാരിറ്റി സംഘടനയാണ് A.C.T

2. വളരെ കഷ്ടത അനുഭവിക്കുന്ന നാട്ടിലെ രണ്ടു അനാഥാലയങ്ങൾക്ക്

3. കുഞ്ഞു പിറന്നതിനു ശേഷം രണ്ടു കിഡ്നിയും തകരാറിലായ ഒരു അമ്മയുടെ ചികിത്സക്ക് വേണ്ടി.

ഈ ചാരിറ്റി ഷോയുടെ ടിക്കറ്റ്‌ വില്പ്പനയുടെ ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞ ദിവസം ഈസ്റ്റ്‌ ആംഗ്ലിയ സീറോ മലബാർ ചാപ്ലിൻ റവ. ഫാ. മാത്യൂ അളാന്റെ സാനിധ്യത്തിൽ ചെറി ഹിൽഡൻ പള്ളി വികാരി മോണ്‍. യൂജിൻ ഹാർക്കിൻസ് ശ്രീ. റോബിൻ കുര്യാക്കോസിനും ശ്രീ. സോണിക്കും നല്കി കൊണ്ട് നിർവഹിച്ചു.   

കേംബ്രിഡ്ജിൽ നിരവധി ചാരിറ്റി പ്രോഗ്രാമുകൾ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കേംബ്രിഡ്ജിലെ എല്ലാ മലയാളികളും ഒരേ മനസോടെ ഒരു ചാരിറ്റി പ്രോഗ്രാമിന് വേണ്ടി പ്രവർത്തിക്കുന്നത്. ഇത് തീർച്ചയായും കേംബ്രിഡ്ജിലും സമീപപ്രദേശത്തും താമസിക്കുന്ന മലയാളികൾക്ക് ഒരു പുതിയ ഉണർവിനും ചിന്തക്കും കാരണമാവും എന്നതില സംശയമില്ല.


ഈ മെഗാ ചാരിറ്റി ഷോ ഒരു വൻവിജയമായി തീരുവാനും, കരയുന്ന മനുഷ്യർക്ക്‌ ഒരു സാന്ത്വന സ്പർശമായി മാറുവാനുമുള്ള കേംബ്രിഡ്ജിലും സമീപ പ്രദേശത്തുമുള്ള എല്ലാ മലയാളികളെയും മെയ്‌ 28 നു നടക്കുന്ന "കേംബ്രിഡ്ജ് സമ്മർ ഫെസ്റ്റ് 2014" - ലേക്ക് സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക് :    

ജോണി - 07875357627

ജീജോ കോട്ടക്കൽ - 07875357627

ബിനോയ്‌ തോമസ്‌ - 07958695220

സന്തോഷ്‌ - 07958139920

സിനോയ് - 07412517719

ബിജു ബേബി - 0798334218     




കൂടുതല്‍വാര്‍ത്തകള്‍.