CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 10 Seconds Ago
Breaking Now

കെ.പി ധനപാലന്റെ വിജയമുറപ്പിക്കാന്‍ തൃശൂരില്‍ നിന്നും കുടിയേറിയ യു.കെ മലയാളികള്‍

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി ധനപാലന്റെ വിജയമുറപ്പിക്കാന്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും യു.കെയിലേയ്ക്ക് കുടിയേറിയ പ്രവാസി മലയാളികള്‍ സജീവമായ പ്രവര്‍ത്തനം നടത്തി വരുന്നു. യു.കെയില്‍ താമസിക്കുന്നവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയുമെല്ലാം വോട്ട് ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണ സമിതി രൂപീകരിച്ച് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. തൃശൂര്‍ കെ.എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അനുഭാവികളായവര്‍ 51 അംഗങ്ങളുടെ പ്രത്യേക കമ്മറ്റി രൂപീകരിച്ച് പ്രചരണം നടത്തി വരുന്നത്. അഡ്വ. ജെയ്സണ്‍ ജോസ് ( ചെയര്‍മാന്‍), സോണി ജോര്‍ജ് (ജന. കണ്‍വീനര്‍), ജോസഫ് മുള്ളന്‍കുഴി, വില്‍സണ്‍ കെ.ഔസേഫ് (വൈസ് ചെയര്‍മാന്മാര്‍), ഡേവിസ് പുലിക്കോട്ടില്‍,  അഡ്വ. വിന്‍സ് പുലിക്കോട്ടില്‍, രാജു റാഫേല്‍, ഷാജില്‍ തോമസ് (ജോ. കണ്‍വീനേഴ്സ്) എന്നിവരാണ് ഭാരവാഹികള്‍. ലിന്റോ ആന്റണി (തൃശൂര്‍), ജീസണ്‍ പോള്‍ (ഒല്ലൂര്‍), മധു ഷണ്‍മുഖം (മണലൂര്‍), ജോണ്‍സണ്‍ നീലങ്കാവില്‍ (ഗുരുവായൂര്‍), ഗിരീഷ് ആമ്പല്ലൂര്‍ (പുതുക്കാട്), ബിജോയ് ആലപ്പാട്ട് (നാട്ടിക)  സെബി പുന്നേലിപ്പറമ്പില്‍ (ഇരിങ്ങാലക്കുട) എന്നിവര്‍ക്കാണ് വിവിധ അസംബ്ളി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല. കമ്മറ്റി അംഗങ്ങള്‍: ജി. രഘുനന്ദനന്‍, ജോബിന്‍ തണ്ട്യാക്കല്‍, ബാബു ചെറിയാന്‍, സിനു ജോര്‍ജ്,  ടോമി പുന്നേലിപ്പറമ്പില്‍,   ജോണ്‍സണ്‍ ആലൂക്ക, ജെയ്സണ്‍ ഉൗക്കന്‍, മാത്യു കണിച്ചായി, സി.എ ജോയ്, സെബാസ്റ്റ്യന്‍ പാട്ടത്ത്,  മനു പ്രകാശ്, ചെറിയാന്‍ കൊച്ചപ്പന്‍, സാബു ജോര്‍ജ്, വില്‍സണ്‍ പാവ​റട്ടി, ബാബു ജോസഫ്, ജോയ്  നെല്ലിക്കുന്ന്, രാജേഷ് മുളയം, ജിജോ ജോസ്, കെ.കെ ആന്റണി, റോബി പുലിക്കോട്ടില്‍, രാധേഷ് നായര്‍, ബ്രൈറ്റ് അടാട്ട്കാരന്‍, റോബിന്‍ പുളിക്കല്‍, ജോര്‍ജ് ആലപ്പാട്ട്, ജോയ് കോലങ്കണ്ണി, ജനീവ് വര്‍ഗ്ഗീസ്, അഗസ്റ്റിന്‍ ജോസഫ്, ഷാജി പോള്‍, അജി ഡേവിസ്, ആന്റു തട്ടില്‍, ഡേവിസ് ജോസ്, ബിനോയ് ഫ്രാന്‍സിസ്, അജി അക്കരക്കാരന്‍, ബാബു അളിയത്ത്, ലിന്റോ ആലപ്പാട്ട്.




കൂടുതല്‍വാര്‍ത്തകള്‍.