CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 7 Seconds Ago
Breaking Now

യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOSM) വാര്‍ഷിക ക്യാമ്പിന് ഉജ്വല തുടക്കം

യാക്കോബായ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ വരവേറ്റ മൂന്നു ദിവസം നീസ്ഥു നില്‍ക്കുന്ന വാര്‍ഷിക  ക്യാമ്പ് വെയില്‍സില്‍ ആരംഭിച്ചു. കഫേന്‍ ലീ പാര്‍ക്കില്‍ കുട്ടികള്‍ക്ക്  ഒട്ടേറെ അല്‍ഭുത നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഈ കൂടി വരവ് യു കെ യില്‍ യാക്കോബായ സഭയെ സംബന്ധിച്ചിടത്തോലം ഒരു പുതിയ ചുവടുവയ്പാണെന്നതില്‍ സംശയമില്ല. സംഘാടക മികവില്‍ പത്യേകം ശ്രദ്ധയാകര്‍ഷിച്ച ഈ ക്യാമ്പ് കുട്ടികളുടെ ആത്മീയമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊസ്ഥുള്ള ഒട്ടേറെ ക്ലാസുകളും പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നാകുന്നു.

 

 

ഏപ്രില്‍ 7 നു തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 2.00 മണിയോട് മണിക്കു രജിസ്റ്റ്രേഷനു ശേഷം കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊസ്ഥ്  യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ യു കെ  റീജിയണിലെ എല്ലാ വൈദികരുടെയും സഹ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ധൂപപ്രാര്‍ത്ഥനയും നടത്തുകയും തുടര്‍ന്ന് പങ്കെടുത്ത കുട്ടികളെല്ലാം തിരികത്തിച്ച് പരിശുദ്ധ ബാവയ്ക്കു അനുശോചനം രേഖപ്പെടുത്തി പ്രാര്‍ത്ഥിച്ചു കൊസ്ഥ്് ഈവര്‍ഷത്തെ ക്യമ്പിനു തിരിതെളിഞ്ഞു.

 

അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയോടൊപ്പം മേഖലയിലെ ബഹു. വൈദീകരായ റവ. ഫാ.  രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്,  റവ ഫാ എല്‍ദോസ് കൗങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍, റവ. ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍, റവ ഫാ. പീറ്റര്‍ കുരിയാക്കോസ്, റവ. ഫാ. തോമസ് പുതിയാമഠം, റവ. ഫാ.  തമ്പി മാറാടി , ഡീക്കന്‍ അനീഷ് തുടങ്ങിയവരോടൊപ്പം യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വാളന്റിയേഴ്‌സിന്റെയും കുട്ടികളും ഈ ക്യമ്പില്‍ പങ്കെടുക്കുന്നു.

 

ഉല്‍ഘാടന ചടങ്ങുകള്‍ക്കു ശേഷം. ടീമുകളായി തിരിക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ന്നു നടത്തപ്പെട്ട ക്ലാസുകള്‍ക്ക് അഭി. തിരുമനസും, ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, നേതൃംത്വം നല്‍കി. വളരയധികം കൃംത്യനിഷ്ടയോടും, അച്ചടക്കത്തോടുമാണു ക്ലാസുകള്‍ നടത്തപ്പെടുന്നു. ഇനിയും മൂന്നു ദിവസം കുട്ടികള്‍ക്ക് ആകാംഷയുടെ നാളുകളായിരിക്കും

 

 

വാര്‍ത്ത അയച്ചത്

ജോസ് മാതു, ലിവര്‍പൂള്‍




കൂടുതല്‍വാര്‍ത്തകള്‍.