CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 44 Seconds Ago
Breaking Now

സോജി അച്ചന്‍ നയിക്കുന്ന ' വിസിറ്റേഷന്‍ 2014 ' പ്രസ്റ്റണിൽ മെയ്‌ 1ന്

നോർത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാര് സെന്ററായ പ്രസ്റ്റണിൽ ' വിസിറ്റേഷന്‍ 2014 '  ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ബെര്‍മിങ്ങാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ സോജി ഓലിക്കല്‍  ദർശ്ശന തിരുന്നാൾ   തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാര്മ്മികത്വം വഹിക്കും. 

 പരിശുദ്ധ മാതാവ്, യേശുവിനെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ , വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദിവ്യ കൃപയില്‍ ഗര്‍ഭിണിയായ വിവരം കേട്ട് അവരെ ചെന്ന് കാണുകയും, സന്ദര്ശന സമയത്ത് ‍എലിസബത്ത് പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും അവരുടെ ഗര്‍ഭസ്ഥ ശിശു ( സെന്റ്‌ ജോണ്‍)  ഉണ്ണിയേശുവിന്റെ സാമീപ്യത്തിൽ അവളുടെ ഉദരത്തില്‍ വെച്ച് സന്തോഷത്താൽ കുതിച്ചു ചാടുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണ് പ്രസ്റ്റനിൽ  പരിശുദ്ധമായി ആചരിക്കുന്നത്.  

'സന്ദര്‍ശന തിരുന്നാള്‍' വലിയ ആഘോഷമായി ലോകമെമ്പാടും ആചരിച്ചുപോരുന്നു. ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ' ജീവിക്കുന്ന സക്രാരിയായ ' പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു കൃപാവര്ഷം ചൊരിയും. 

മെയ്‌ 1ന് വ്യാഴാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്ബ്ബാൻ, ആരാധന, സൌഖ്യ ശുശ്രുഷകൾ, വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന്‌ ഹേതുവാകുന്ന തിരുക്കർമ്മങ്ങളിൽ  ഭക്തി പുരസ്സരം പങ്കു ചേർന്ന് പരിശുദ്ധാല്‍മ്മ അഭിഷേകം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി  ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര് ചാപ്ലിന്‍ ഫാ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു.

 

Our Lady and St Edward Church Marlborough Drive 4, PR2 9UE, Fulwood, Preston




കൂടുതല്‍വാര്‍ത്തകള്‍.