CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 9 Seconds Ago
Breaking Now

സന്ദര്‍ലാണ്ടിലെയും ന്യൂകാസ്സിലിലെയും മലയാളി പെണ്‍ക്കുട്ടികള്‍ ചരിത്രം സൃഷ്ടിക്കുന്നു

ന്യൂ കാസ്സില്‍ : ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിട്ടുള്ള മലയാളി കൂട്ടായ്മകളും പ്രസ്ഥാനങ്ങളും ചരിത്രത്തിന്റെ ഭാഗങ്ങളായിട്ടുണ്ട്, എന്നും ഇപ്പോഴും. ന്യൂ കാസ്സില്‍ രൂപതയുടെ നേതൃത്വത്തില്‍ ലൂര്‍ദിലേക്ക് നടക്കുന്ന തീര്‍ത്ഥ യാത്രയില്‍ രോഗികളെ ശുശ്രൂക്ഷിക്കുന്നതിനായി ഒരു പറ്റം മലയാളി പെണ്കുട്ടികള്‍ ഒരുങ്ങുന്നു. ജൂലൈ അവസാനം പുറപ്പെടുന്ന സംഘത്തില്‍ മലയാളികള് അടങ്ങുന്ന നാല്പതോളം പേര്‍ സേവനസന്നദ്ധരായി പുറപ്പെടുന്നു.  വലിയൊരു സാമ്പത്തീക ബാധ്യതയുള്ള ഈ തീര്‍ത്ഥയാത്രക്ക് സാമ്പത്തീക സഹായം കണ്ടെത്താന്‍ പലവിധത്തിലുള്ള ചാരിറ്റി ഇവന്റുകള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍,   ഏപ്രില്‍ 14 തിങ്കളാഴ്ച  വൈകുന്നേരം 5 മണിക്ക് ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു കൊണ്ട് വ്യതസ്തരാകുന്നു. സന്ദര്‍ ലാണ്ടിലെയും ന്യൂ കാസ്സിലിലെയും പെണ്കുട്ടികള്‍ മത്സരത്തിനിറങ്ങുന്ന ചാരിറ്റിയില്‍ തീ പാറുന്ന മത്സരം ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്‌നേഹചൈതന്യത്തിനെ നിറവില്‍ നടക്കുന്ന ഈ വുത്യസ്തസൌഹൃദ മത്സരത്തില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

മത്സരം നടക്കുന്ന ഗ്രൌണ്ടിന്റെ അഡ്രസ്:

ബ്ലേക്ക് ലോ പാര്‍ക്ക്, ന്യൂ കാസ്സില്‍  NE5 2SE




കൂടുതല്‍വാര്‍ത്തകള്‍.