CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 47 Seconds Ago
Breaking Now

ലണ്ടന്‍ മാര്‍ ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് തുടക്കം

 

ലണ്ടന്‍ ; യേശുവിന്റെ സഹനത്തിന്റെ ആഴം മനസിലാക്കുന്ന കുരിശ് മരണത്തിനും മാനവ കുലത്തിന്റെ പ്രത്യാശയുടെ അടയാള ഉയിര്‍പ്പ് പെരുന്നാളിനും ഇനി ആഴ്ച മാത്രം ബാക്കി നില്‍ക്കേ യേശു ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്റെ ഓര്‍മ്മയ്ക്കായ് കരുത്തോലയുമേന്തി കുട്ടികള്‍ ദാവീത് പുത്രന് ഏശാന എന്ന ആര്‍പ്പ് വിളികളുമായ് ലണ്ടന്‍ ബ്രോക്കിലി മാര്‍ ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലും ഇതിന്റെ ചാപ്പല്‍ പള്ളിയായ ലണ്ടന്‍ ബ്ലാക്ക് ഫ്രയേഴ്‌സിലും ഓശാന പെരുന്നാളിനെ വരവേറ്റ് കൊണ്ട് വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു.വി; കുര്‍ബാനയ്ക്കും ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ലണ്ടന്‍ ബ്രോക്ക്‌ലി വികാരി  റവ.ഫാ.തോമസ് പി ജോണും ബ്ലാക്ക്ഫ്രയേഴ്‌സില്‍ റവ.ഫാ.വര്‍ഗീസ് വര്‍ഗീസിന് മീനടവും മുഖ്യകാര്‍മീകത്വം വഹിച്ചു.

ഇനിയുള്ള ഒരാഴ്ച തീവ്ര നോമ്പിന്റേയും,പീഡന സഹന ഓര്‍മ്മ ആചരണത്തിന്റെയും ദിവസങ്ങളായ 14 തിങ്കള്‍,15 ചൊവ്വ എന്നീ ദിവസങ്ങളില്‍ ഇടവകയിലെ മാര്‍.ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന വിദ്യാര്‍ത്ഥി പ്രസ്താനങ്ങളുടെ ആഭിമുഖ്യത്തില്‍ ഭവന സന്ദര്‍ശന പരിപാടിയും നമസ്‌കാരവും ക്രമീകരിച്ചിട്ടുണ്ട് .

16 ബുധന്‍ 6 pm ന് സന്ധ്യാ നമസ്‌കാരവും അതേ തുടര്‍ന്ന് വി.കുര്‍ബാനയും പെസഹ പെരുന്നാള് ശുശ്രൂഷയും (ലണ്ടന്‍ ബ്രോക്കിലി ബ്ലാക്ക് ഫ്രയേ്‌സ് പള്ളികളില്‍)

17ാം തിയതി വ്യാഴം 6.30 pm സന്ധ്യാ നമസ്‌കാരം (ലണ്ടന്‍ ബ്രോക്ക്‌ലി ഇടവകയില്‍)

18ാം തിയതി വെള്ളി 8.30 am ന് ദുഖ വെള്ളിയാഴ്ചയുടെ ആരാധന (ലണ്ടന്‍ ബ്രോക്കിലി ബ്ലാക്ക് ഫ്രയേഴ്‌സ്)

7pmന് സന്ധ്യാ നമസ്‌കാരവും ബൈബിള്‍ വായനയും രാത്രി പ്രാര്‍ത്ഥനയും (ലണ്ടന്‍ ബ്ലോക്ക്‌ലി ഇടവകയില്‍)

19 ശനി 8.30 amന് വിശുദ്ധ കുര്‍ബാന

5.30 pm; സന്ധ്യാ നമസ്‌കാരം

6.30 pm ന് ഉയര്‍പ്പിന്റെ ആരാധനയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്ന ലണ്ടന്‍ മാര്‍ഗ്രിഗോറിയോസ് ഇടവകയില്‍ വികാരി റവ.ഫാ.തോമസ് പി ജോണും ബ്ലാക്ക് ഫ്രയേഴ്‌സില്‍ റവ.ഫാ.വര്‍ഗീസ് വര്‍ഗീസ് മീനടവും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്യും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ജേക്കബ് അലക്‌സാണ്ടര്‍ (ട്രസ്റ്റി)-07950468019

ഡോ.ജയിന്‍ കെ ജേക്കബ് (സെക്രട്ടറി) -07860523786

റോയി തോമസ്-07828731533

 ബോബി കുര്യന്‍

 

പള്ളിയുടെ അഡ്രസ്

st greorious indian orthodox church

cranfield road

brockly

london

se4iuf

 

 




കൂടുതല്‍വാര്‍ത്തകള്‍.