CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 57 Seconds Ago
Breaking Now

ഈസ്റ്റ് മിഡ്‌ലാന്റ്‌സ് ഹിന്ദു സമാജം വിഷു ആഘോഷിച്ചു

 

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു സമാജത്തിന്റെ മൂന്നാമത്  വിഷു ഒരു നിറഞ്ഞ ആഘോഷമായി.സ്ഥാനങ്ങളോ പദവികളോ ഇല്ലാതെ ഒരു കുടുംബം പോലെ സംസ്‌കാരിക പൈത്യകത്തിനായി വേറിട്ടു നില്‍ക്കുന്ന ഈ കൂട്ടായ്മ സ്വന്തം കുടുംബത്തിലെന്ന പോലെ കാരണവര്‍ സ്ഥാനത്തുള്ള വിജയന്‍ ആറന്മുളയില്‍ നിന്നും വിഷു കൈനീട്ടവും സ്വീകരിച്ച് രാധാകൃഷ്ണന്മാരോടൊപ്പം കുടുംബ കൂട്ടായ്മയ്ക്കും മാനവ രാശിയുടെ നന്മാക്കായി പ്രാര്‍ത്ഥിച്ചു.

കൂടുംബാംഗങ്ങള്‍ ഒരുക്കിയ സമൃദ്ധമായ വിഷു സദ്യയ്ക്ക് ശേഷം ഇരുപതോളം ബാലികാ ബാലന്മാര്‍ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങള്‍ കണ്ണിന് മിഴവേകി.ഹിന്ദു നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ സുരേഷ് ശങ്കരന്‍കുട്ടി അഡൈ്വസറി ബോര്‍ഡംഗം ശ്രീ ദിലീപ് ഇളയമഠത്ത് എന്നിവര്‍ സമാജത്തിന്റെ വിഭിന്നമായ കാഴ്ചപ്പാടുകളേയും പ്രവര്‍ത്തനങ്ങളേയും അഭിനന്ദിക്കുകയും നാഷണല്‍ കൗണ്‍സിലിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.