CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 35 Seconds Ago
Breaking Now

ഭക്തി നിർഭരമായ ഓശാന ഞായർ ലിവർപൂളിലും

സെന്റ്‌ തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൽ ഈ വർഷത്തെ ഓശാന പെരുന്നാൾ   ഭക്തി നിർഭരമായി റവ ഫാ. ബേബി മാത്യൂസ് അച്ഛന്റെ മുഖ്യകാർമികത്വത്തിൽ  ആഘോഷിച്ചു . കുരുത്തോലകളും പൂക്കളുമായി കൊച്ചു  കുഞ്ഞുങ്ങൾ ഓശാന ആഘോഷിച്ചപ്പോൾ ഗൃഹതുരുത്വം തുളുമ്പുന്ന ഒരു ഓശാന കൂടി മലങ്കര നസ്രാണികൾക്ക് അതൊരു അനുഭവമായിരുന്നു. തുടർന്നുള്ള എല്ലാ ഹാഷ ശുശ്രൂക്ഷകൾക്കും റവ .ഫാ. ബേബി  മാത്യു തന്നെ നേതൃത്വം നൽകുന്നതാണ് . ബുധനാഴ്ച കൃത്യം നാല് മണിക്ക് പെശഹയുടെ ശുശ്രൂക്ഷകൾ പള്ളിയിൽ ആരംഭിക്കുന്നതായിരിക്കും.  കുമ്പസാരത്തിനു പ്രത്യേക അവസരം ഉണ്ടായിരിക്കുന്നതാണ്. ദുഃഖ വെള്ളിയുടെ ശുശ്രൂക്ഷകൾ കൃത്യം 9.00 തന്നെ താഴെ പറയുന്ന സ്ഥലത്തു നടത്തുന്നതാണ്.

Good Friday Venue : St Giles Church; 132 Aintree Lane, Liverpool .L108LE

 

എല്ലാ വാഹനങ്ങൾക്കുമുള്ള പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.ദുഃഖശനിയുടെ ശുശ്രൂക്ഷകൾ ആരംഭിക്കുന്നത് രാവിലെ 7.00 മണിക്കുള്ള കുർബാനയോടു കൂടിയാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

vicar .07832999325 

Anzy -07581456843

 

Shibu 0753090446




കൂടുതല്‍വാര്‍ത്തകള്‍.