CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 55 Seconds Ago
Breaking Now

അഡ്വ. സജീവ് ജോസഫിന് മാഞ്ചസ്റ്ററില്‍ ഒ.ഐ.സി.സി. നേതാക്കള്‍ സ്വീകരണം നല്‍കി

യു.കെയില്‍ ഹൃസ്വസന്ദര്‍ശനത്തിനായെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന് മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കി. നോര്‍ത്ത് വെസ്റ്റ് റീജണിലെ ഒ.ഐ.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് ഞായറാഴ്ച്ച വൈകിട്ട് അഡ്വ. സജീവ് ജോസഫിന് സ്വീകരണം സംഘടിപ്പിച്ചത്. ദേശീയ ട്രഷറര്‍ പോള്‍സണ്‍ തോട്ടപ്പള്ളി ബൊക്കെ നല്‍കി. അഡ്വ. റെന്‍സണ്‍ സഖറിയാസ് അധ്യക്ഷനായിരുന്നു. മാമ്മന്‍ ഫിലിപ്പ്, ഡോ. സിബി വേകത്താനം, തോമസ് പോത്തന്‍,  ബിജു ജോണ്‍, ലിജോ ജോണ്‍, ലാലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഒ.ഐ.സി.സി. യു.കെ വളരെ ഹൃദ്യമായ സ്വീകരണങ്ങളാണ്  സംഘടിപ്പിച്ചിരിക്കുന്നതെന്ന് മറുപടി പ്രസംഗം നടത്തിയ അഡ്വ. സജീവ് ജോസഫ് പറഞ്ഞു.

തിങ്കളാഴ്ച്ച വൈകിട്ട് അദ്ദേഹം അയര്‍ലണ്ടിലേയ്ക്ക് യാത്രതിരിക്കും. ഡബ്ളിനില്‍ അദ്ദേഹത്തിനു പൗരസ്വീകരണം നല്‍കുന്നുണ്ട്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അഡ്വ. സജീവ് ജോസഫ്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012 ല്‍ ജപ്പാനില്‍ വെച്ച് നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു. കെ.പി.സി.സി.യില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെ.എസ്.യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.  




കൂടുതല്‍വാര്‍ത്തകള്‍.