CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 59 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ്‌ ക്രൈസ്തവ വിശ്വാസികൾ ദുഖവെള്ളിയാഴ്ചയുടെ അന്ന് ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു

കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓർമ പുതുക്കാനായി നോർത്ത് ഈസ്ററിലെ മലയാളി ക്രൈസ്തവ  വിശ്വാസികൾ ഓസ്മതെർലി കുന്നുകളിലേക്ക്ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ളിഷ് ക്രൈസ്തവരുടെ പാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെർലി  കുന്നിലെ ഔർ ലേഡി ചാപ്പലിൽ വർഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാർഥനകൾ  ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. 

ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 18, രാവിലെ 10 മണിക്ക് തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില് ഇംഗ്ളീഷ് വിശ്വസ്സികള്ക്ക് ഒപ്പം മലയാളി ൈ്രകസ്തവരും അണിനിരക്കും. തുടര്ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്തനകള്ക്ക് സീറോ മലബാര്കാത്തലിക് ചാപ്ളിന് ബഹു. ഫാ. സജി തോട്ടത്തില മുഖ്യകാർമ്മികത്വം വഹിക്കുന്നതും, ബഹു ഫാ. ജോണ്‍  എഫ് ചെറിയവള്ളി വി സി (ഡയറക്റ്റര്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം,ഡാര്‍ലിംഗ്ട്ടന്‍) ദുഖവെള്ളി സന്ദേശം നല്‍കുന്നതുമായിരിക്കും. ൈ്രപവറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ റോഡ് സൈഡില്‍ പാര്‍ക്കിങ്ങ് നടത്തരുത്, പ്രത്യേകം തയ്യാറാക്കിയ പാര്‍ക്കിംഗ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് : 07590516672

 




കൂടുതല്‍വാര്‍ത്തകള്‍.