CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 52 Minutes 59 Seconds Ago
Breaking Now

എന്‍ എസ്സ് എസ്സ് യുകെയുടെ ഉദ്ഘാടനവും വിഷു ആഘോഷവും പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

യുകെയുടെ പ്രസിഡന്റ് ബി.ശങ്കര്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്സ്എസ്സ് യുകെയുടെ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.കെ.പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎയുകെ, ഗുരുമിഷന്‍, കെ.എം.സി.സി, കെ.സി.എ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു.

ഉദ്ഘാടനത്തിന് ശേഷം വൈസ്പ്രസിഡന്റ് ബി.വിജയകുമാര്‍പിള്ള, മീര കമല എന്നിവര്‍ സംഘടനയെയും അതിന്റെ ഉദ്ദേശങ്ങളെയും കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ജിസിഎസ്ഇ, എ ലെവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാധാകൃഷ്ണന്‍നായര്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് എന്‍എസ് എസ് യുകെയുടെ കള്‍ച്ചറല്‍ സെക്രട്ടറി ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതിരിപ്പിച്ചു. കലാമണ്ഡലം വിജയകുമാര്‍ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി ശ്രദ്ദേയമായി. ശേഷം വിഷു കൈനീട്ടം നൽകപ്പെട്ടു. രാധാകൃഷ്ണൻ നായർ കൃതജ്ഞത രേഖപ്പെടുത്തുകയും ദേശീയ ഗാനത്തോടെ യോഗം അവസാനിക്കുകയും ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.