CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 59 Seconds Ago
Breaking Now

ഇന്ത്യയുടെ രക്ഷക്കും മത സൗഹാര്‍ദ്ദത്തിനും ആശ്രയം കോണ്‍ഗ്രസ്‌ മാത്രം: അഡ്വ.സജീവ്‌ ജോസഫ്‌

ഇന്ത്യയുടെ രക്ഷയ്ക്കു ആശ്രയം ഭക്ഷണം പൗരന് അവകാശമായി നല്‍കിയ  കോണ്‍ഗ്രസ്‌ മാത്രമെന്ന്  കെപിസിസി ജനറല്‍ സെക്രട്ടറി  അഡ്വ.സജീവ് ജോസഫ് പറഞ്ഞു.ഒഐസിസി യുകെ ലണ്ടന്‍ റീജിയന്റെ  നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിനു നന്ദിപ്രകടിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളെകളില്‍ ലോകത്ത് രാജ്യങ്ങള്‍ തമ്മില്‍ മല്‍സരം നടക്കാന്‍ പോകുന്നത് ഫുഡിനു വേണ്ടിയായിരിക്കും ,കോണ്‍ഗ്രസ്  ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആഹാരം അവകാശമായി നല്‍കിയിരിക്കയാണ്.ഫുഡ് സെയ്ഫ്റ്റി ബില്‍ കോണ്‍ഗ്രസിന്റെ സംഭാവനയാണ്.എല്ലാവര്‍ക്കും ഭക്ഷണം ,എല്ലാവര്‍ ക്കും ഭവനം , എല്ലാവര്‍ക്കും ആരോഗ്യം എന്നിവ കോണ്‍ഗ്രസ് മാത്രം മുന്നോട്ടു വെക്കുന്ന  ഉറപ്പാണ്  അവകാശമാണ് .എല്ലാവര്‍ക്കും ഫുഡ് എന്ന  വിപ്ളവകരമായ തീരുമാനത്തെ വികസിത രാജ്യങ്ങള്‍ പോലും അല്‍ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും സജീവ് അനുസ്മരിച്ചു.  

ഇന്ത്യ മഹാ രാജ്യത്തെ മതേതര സ്വഭാവത്തോടെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് മാത്രമാണ്.രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്ത് സംരക്ഷിക്കാന്‍ ധീര രക്തസാക്ഷ്യത്വം വഹിച്ച രണ്ടു പ്രധാന മന്ത്രിമാരെ സംഭാവന ചെയ്തത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആണ്.കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയുടെ   ആദ്മാവിനെ അറിയൂ..ഇന്ത്യയുടെ മതേതരത്വം കാത്തു സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും അഡ്വ.സജീവ് ജോസഫ് പറഞ്ഞു.മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ,ഈ മതേതര സ്വഭാവം കാത്തു സംരക്ഷിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവാസികളുടെ പ്രസക്തി വര്‍ദ്ധിച്ചുവെന്ന് അഡ്വ. സജീവ് ജോസഫ് പറഞ്ഞു. പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നു തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം ഉടന്‍ തന്നെ ഉണ്ടാകും . കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി ഈ സൗകര്യം പ്രവാസി മലയാളികള്‍ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കിയ യു.പി.എ സര്‍ക്കാരിന്റെ നടപടികള്‍ അതിന്റെ പൂര്‍ണ്ണതയില്‍  ഫലപ്രാപ്തിയിലെത്താന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്ക കുറിച്ച് ലോക രാജ്യങ്ങള്‍ ക്ക് മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ വളര്‍ത്തിയത് കോണ്‍ഗ്രസ് മാത്രമാണ്. വീണ്ടും വിപ്ളവകരമായ തുടക്കവും പ്രവര്‍ത്തനവുമാണ് ജന ലോക്പാല്‍ ബില്‍ ,വിവരാവകാശ നിയമം എന്നിവയിലൂടെ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നതെന്നും അഡ്വ.സജീവ് ജോസഫ് പറഞ്ഞു. ബ്രിട്ടണിലെ ഇന്ത്യന്‍ എമ്പസികളിലെ പ്രവര്‍ത്തനങ്ങള്‍ വളരെ പരിതാപകരം ആണെന്നും പ്രത്യേകിച്ച് ബെര്‍മിന്‍ ഹാം ഓഫീസ് പ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് ദ്രോഹകരമാണെന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സജീവ് അനുസ്മരിച്ചു.ബ്രിട്ടണിലെ ഇന്ത്യന്‍ എമ്പസികളിലെ ശോച്യവസ്ഥ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ കണ്ട്  നടപടികള്‍ സ്വീകരിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. യു.കെയിലും അയര്‍ലണ്ടിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി. ഊര്‍ജ്ജസ്വലമാണെന്നുള്ളത് ശ്ളാഹനീയം ആണ്.

പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രതിജ്ഞാ ബദ്ധമാണെന്നു അഡ്വ.സജീവ്‌ ജോസഫ്‌ പറഞ്ഞു. രാജ്യത്ത്‌ മടങ്ങിയെത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിനും കോണ്‍ഗ്രസും, യുപിഎയും യുഡിഎഫ്‌ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്‌. പ്രവാസി പ്രശ്‌നങ്ങള്‍ക്കു വേണ്ടി കേരളത്തില്‍  ഒരു വകുപ്പു തന്നെ സൃഷ്‌ടിച്ചത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ വികസനത്തിനു ഏറെ സംഭാവന ചെയ്‌തിട്ടുണ്ട്‌. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യസുരക്ഷാ പദ്ധതിയും ജനങ്ങള്‍ക്കു വേണ്ടി മാത്രം നടപ്പാക്കിയതാണ്‌. ഇത്തരം പദ്ധതികള്‍ ജനകീയമായ പദ്ധതികളാണെന്നു രാജ്യം അംഗീകരിച്ചതാണ്‌. ഇത്തരം ജനോപകാരപ്രദമായ പദ്ധതികള്‍ മാത്രം മതി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലെത്താനെന്നും സജീവ്‌ ജോസഫ്‌ പറഞ്ഞു. 

ഇത്തരത്തില്‍ വര്‍ഗീയതയോ, വിഭാഗീയതയോ ഇല്ലാതെ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത്‌ ജനങ്ങളുടെ ആവശ്യമാണ്‌. 125 വര്‍ഷത്തോളം പാരമ്പര്യമുള്ള കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി യുകെ കണ്‍വീനര്‍ ടി.ഹരിദാസ്‌ അധ്യക്ഷത വഹിച്ചു. ലണ്ടന്‍ റീജിയണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ സ്വാഗതം പറഞ്ഞു. ജോയിന്റെ കണ്‍വീനര്‍ ഷിബു ഫെര്‍ണാണ്ടസ്‌, കമ്മിറ്റി അംഗങ്ങളായ ഗിരി മാധവന്‍, അല്‍സാര്‍ അലി, ലണ്ടന്‍ റീജിയണല്‍ സെക്രട്ടറി കുമാര്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍   അര്‍പ്പിച്ചു. സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ്‌ നന്ദിപറഞ്ഞു.  ബൈജു കാരിയില്‍, പ്രസന്നന്‍ കൊച്ചുവിള, നിഹാസ്‌ റാവുത്തര്‍, ബിജു ഗോപിനാഥ്‌, ജോര്‍ഡി ജോണ്‍, മാര്‍ട്ടിന്‍ ജേക്കബ്‌, സുനില്‍ രവീന്ദ്രന്‍, ബൈജുനാഥ്‌, ബിജു കോശി, സൂസി എന്നിവര്‍ പ്രസംഗിച്ചു.നേരത്തെ മാഞ്ചസ്റ്ററിലും സ്റ്റഫോര്‍ഡിലും ഒി.ഐ.സി.സി. അഡ്വ.സജീവ് ജോസഫിനു  നല്‍കിയ സ്വീകരണ പരിപാടികളില്‍ ഒ.ഐ.സി.സി നേതാക്കളായ ജെയ്സണ്‍ ജോര്‍ജ് ,മാമ്മന്‍ ഫിലിഫ്  അനു ജോസഫ് കലയന്താനം, ബിജു ചാണ്ടി,എബി സെബാസ്റ്റ്യന്‍ , അഡ്വ.റന്‍സണ്‍ സക്കറിയാസ് ,ശിവദാസന്‍ ,ഇഗ്നേഷ്യസ് പെട്ടയില്‍, അബ്രാഹം ജോര്‍ജ്, റെന്‍സണ്‍ സഖറിയാസ്, ജോയ് ഗോപുരന്‍ ,ഡോ. സിബി വേകത്താനം, തോമസ് പോത്തന്‍,  ബിജു ജോണ്‍, ലിജോ ജോണ്‍, ലാലി ജോസഫ്,പോള്‍സണ്‍ തോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.  




കൂടുതല്‍വാര്‍ത്തകള്‍.