CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 52 Seconds Ago
Breaking Now

ലിംകയുടെ ട്രോഫികൾ ഒരുങ്ങി .... ബാഡ്മിന്റൻ കായിക പ്രേമികൾ ആവേശത്തിൽ.....

ലിംകാ എവർ റോളിങ്ങിന് വേണ്ടി May 17 നു യുകെയിലെ പ്രമുഖ ബാറ്റ്മിന്റൻ ടീമുകൾ ലിവർപൂൾ  ബ്രോട്ഗ്രീൻ സ്കൂളിൽ കളത്തിൽ ഇറങ്ങുമ്പോൾ കായിക പ്രേമികളെ ആവേശത്തിൽ ആക്കിക്കൊണ്ട് അണിയറ പ്രവർത്തനങ്ങൾ സജ്ജമായി കഴിഞ്ഞു. ഒന്നാം സമ്മാനം ആയി 501 പൌണ്ടും രണ്ടാം സമ്മാനം 250 പൌണ്ടും മൂന്നാം സമ്മാനം ആയി 150 പൌണ്ടും, ഇതിനോടൊപ്പം അത്യാകർഷകമായ ട്രോഫികളും ഒരുക്കി കൊണ്ട്  ലിംകാ കായിക ലോകത്തിനു ഒരു പുത്തൻ ഉണർവ്‌ സമ്മാനിക്കുന്നു. ബ്രോട്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിനോടൊപ്പം ലിംകാ തങ്ങളുടെ ഈ ജൈത്രയാത്ര തുടരുമ്പോൾ  ലിംകാ എവർറോളിംഗ് ട്രോഫി നൽകുന്ന സന്ദേശം അതിന്റെ തുടർച്ചയാണ് .

ഈ മാസം 7 നു രജിസ്റ്ററേഷൻ അവസാനിക്കുമ്പോൾ ഇനി 4 ടീമുകൾക്ക് കൂടി മാത്രമേ  അവസരമുണ്ടയിരിക്കുകയുള്ളൂ. ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ള ടീമുകൾ താഴെ പറയുന്ന  നമ്പറുകളിൽ ബന്ധപ്പെടുക

ജേക്കബ് വർഗീസ്‌ 07967018955

സണ്ണി ജേക്കബ്  07979263898

ഡൂയി ഫിലിപ്പ് 07859905776




കൂടുതല്‍വാര്‍ത്തകള്‍.