CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 11 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ സീസൺ വൺ - സെമി ഫൈനലിന് ഇന്ന് തുടക്കം.

മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ ഈ സംഗീത പരിപാടി ഏറെ കൌതുകത്തോടെയാണ് സംഗീതാസ്വാതകർ നോക്കികാണുന്നത്. കേരളത്തിലെ പ്രശസ്തമായ ചാനലുകളിൽ നടക്കുന്ന സംഗീത റിയാലിറ്റി ഷോകളോട് കിടപിടിക്കാവുന്ന വിധത്തിൽ ഏറെ അടുക്കും ചിട്ടയോടും കൂടി നടന്നുവരുന്ന ഈ സംഗീത വിരുന്ന് ഇതിനോടകം തന്നെ യൂ.കെ മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു.. ഈ സംഗീത വിരുന്നിന്റെ കലാശക്കൊട്ട് നടക്കുന്ന ജൂൺ എട്ടാം തീയ്യതി ലസ്റ്ററിലെ അഥീനാ തീയ്യറ്ററിൽ വച്ച് യൂ.കെയിലെ സംഗീത ചക്രവർത്തിയെ അല്ലെങ്കിൽ ചക്രവർത്തിനിയെ നിശ്ചയിക്കുന്നത് മലയാളത്തിന്റെ വാനമ്പാടിയായ ശ്രീമതി. കെ.എസ് ചിത്രയായിരിക്കും എന്നത്  ഇതിലെ മത്സരാർത്ഥികൾക്കും സംഗീത പ്രേമികൾക്കും കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയായിരിക്കും. സെമി ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന ഒൻപത് പേരിൽ നിന്നും മികച്ച സ്കോർ നേടുന്ന അഞ്ചുപേരായിരിക്കും അഥീനാ തീയ്യറ്ററിൽ മാറ്റുരക്കാനെത്തുക. ആ അഞ്ച് പേരെ കണ്ടുപിടിക്കാനുള്ള മത്സരം ഇതാ ആരംഭിച്ചുകഴിഞ്ഞു.. എൺപതുകളിലേയും തൊണ്ണൂറുകളിലേയും മെലോഡിയസ് ആയിട്ടുള്ള ഗാനങ്ങൾ ആയിരിക്കും ഈ റൌണ്ടിൽ ആലപിക്കുക. യൂ.കെയിലെ പ്രമുഖ  റിക്രൂട്ടിംഗ് ഏജൻസിയായ ഏലൂർ കൺസൽട്ടൻസി  സ്പോൺസർ ചെയ്യുന്ന യുക്മാ സ്റ്റാർ സിംഗറിലെ സെമി ഫൈനലായ  മെലഡി റൌണ്ടിൽ പങ്കെടുക്കുന്നത് മൂന്ന് പേരാണ്. ആ മൂന്ന് പേരുടേയും ഗാനങ്ങൾ ഇവിടെ കേൾക്കാം.

ഒറ്റക്കമ്പി നാദം എന്ന സിനിമക്ക് വേണ്ടി ബിച്ചു  രചിച്ച് രവീന്ദ്രൻ മാഷ് സംഗീതസംവിധാനം നിർവ്വഹിച്ച തേനും വയമ്പും എന്നു തുടങ്ങുന്ന  ഗാനമാണ് സെമി ഫൈനലിലെ ആദ്യ ഗാനം ഈ ഗാനം ആലപിക്കുന്നത് ഡോണാ ട്രീസാ ജോസഫാണ്. ഡോണയുടെ ആലാപനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=bIkZCild4rY

 ഒരു കുടക്കീഴിൽ എന്ന സിനിമക്ക് വേണ്ടി പൂവ്വച്ചൽ ഖാദർ രചിച്ച് ജോൺസൺ മാഷ് സംഗീത സംവിധാനം നിർവ്വഹിച്ച അനുരാഗിണീ.. നീയെൻ കരളിൽ ..എന്നു തുടങ്ങുന്ന ഗാനവുമായാണ് അലൻ ആന്റണി വന്നിരിക്കുന്നത്. അലൻ ആന്റണിയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=xFZ-Q0nArD8

നിറക്കൂട്ട് എന്ന സിനിമക്ക് വേണ്ടി പൂവ്വച്ചൽ ഖാദർ എഴുതിയ വരികളുമായിട്ടാണ് ആരുഷി ജെയ്മോൻ ഈ മെലഡി റൌണ്ടിൽ പാടാനെത്തിയിരിക്കുന്നത്. ആരുഷിയുടെ ആലാപനംമം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=xpL6ouq098E

 




കൂടുതല്‍വാര്‍ത്തകള്‍.