CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 44 Seconds Ago
Breaking Now

യുക്മ ചിത്രഗീതം 2014 മെഗാ ഷോയുടെ ബ്രിസ്റ്റൊളിലെ ടിക്കറ്റ്‌ വില്പ്പന യു-ഫെഡ് ഭാരവാഹികളായ പ്രസാദ്‌ ജോണ്‍, ജോമി ജോണ്‍ എന്നിവർ ചേർന്ന് നിർവഹിച്ചു.

ജൂണ്‍ ആറാം തിയ്യതി ന്യൂ പോർട്ടിൽ വെച്ച് നടക്കുന്ന യുക്മ ചിത്രഗീതം 2014 മെഗാഷോയുടെ ബ്രിസ്റ്റൊളിലെ ആദ്യ ടിക്കറ്റ്‌ വില്പന യു-ഫെഡ് (യുക്മ ഫോറം ഫോർ എക്കണോമിക് ഡെവലപ്പ്മെന്റ്) ഭാരവാഹികളായ പ്രസാദ്‌ ജോണ്‍, ജോമി ജോണ്‍ എന്നിവർ ചേർന്ന് നിർവഹിച്ചു.

സൌത്ത്മീട് കമ്യുണിറ്റി സെന്റെറിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസാദ്‌ ജോണിൽ നിന്ന് അപ്പു സിറിയക്കും ജോമി ജോണിൽ നിന്ന് റേയും ഫാമിലി ടിക്കെറ്റുകൾ സ്വീകരിച്ചു. ദേവലാൽ സഹദേവൻ,പ്രമോദ് പിള്ള ,ഷാജി ജോസഫ്‌ ,ജെഗി ജോസഫ്‌ തുടങ്ങിയവർ നേതൃത്വം നല്കി.


ജൂണ്‍ ആറാം തിയ്യതിയാണ്  യുകെ മലയാളികൾക്കായി യുക്‌മയും അലൈഡും ചേര്‍ന്നൊരുക്കുന്ന ചിത്രഗീതം 2014 മെഗാഷോയുടെ ആദ്യ  പ്രദര്‍ശനം ന്യൂപോര്‍ട്ടില്‍ വച്ച് നടക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ കൂടെ ചിരിയുടെ തമ്പുരാനായ രമേഷ് പിഷാരടിയും ഹാസ്യ-പാരഡി രംഗത്തെ ചക്രവര്‍ത്തിയായ നാദിര്‍ഷായും ഒരേ വേദിയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ഈ മെഗാഷോ ഏറെക്കാലം മനസ്സിൽ താലോലിക്കാവുന്ന ഒരു കലാ വിരുന്നാകും എന്ന കാര്യത്തിൽ സംശയമില്ല. 


ചിത്രയും, നാദിര്‍ഷായും, പിഷാരടിയും ഒരുമിച്ചെത്തുന്ന വേദി എന്നതിലുപരി ഐഡിയ സ്റ്റാര്‍ സിംഗറില്‍ മികവു തെളിയിച്ച അനൂപിന്‍റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയാണ് ഈ പ്രോഗ്രാമിന് ജീവന്‍ പകരുന്നത് എന്നതും ഈ പ്രോഗ്രാമിന്‍റെ പ്രത്യേകതയാണ്. കരോക്കെ ഗാനമേളകള്‍ക്കില്ലാത്ത സജീവത നല്‍കുന്ന ഈ ലൈവ് പ്രോഗ്രാമില്‍ റിയാലിറ്റി ഷോകളില്‍ മികവ് തെളിയിച്ച ടിനു ടെലന്‍സ്, ഷെര്‍ഡിന്‍ തോമസ്‌, നിഷാദ് എന്നിവരും, ശബ്ദ നിയന്ത്രണ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ടെക്നീഷ്യന്മാരും ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ യു.കെ മലയാളികള്‍ക്ക് ഇതിലും നല്ലൊരു ഷോ ഇനി ലഭിക്കുമെന്ന് കരുതാന്‍ പറ്റില്ല.

മിതമായ നിരക്കിൽ യുകെയിൽ ആദ്യമായി നടക്കുന്ന ഈ വലിയ സംഗീത -കലാ മാമാങ്കത്തിന് മികച്ച പ്രതികരണമാണ് കാണികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ജെഗി ജോസഫ്‌  : 07462220005

പ്രസാദ്‌ ജോണ്‍  : 07525687588

ജോമി ജോണ്‍    : 07753821192

ജോണ്‍ ജോസഫ്‌ : 07701089837




കൂടുതല്‍വാര്‍ത്തകള്‍.