CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 32 Seconds Ago
Breaking Now

പതിമൂന്നാമത് UKKCA കണ്‍വന്‍ഷന് നൃത്ത വിസ്മയമൊരുക്കാന്‍ UKKC-YL

ജൂണ്‍  28 ന്  ബദെല്‍ കണ്‍വന്‍ഷന്‍ സെന്‍ട്രലില്‍ വച്ച് നടക്കുന്ന UKKCA  വാര്‍ഷിക കണ്‍വെന്‍ഷന് ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വീകരണ നൃത്ത ആവിഷ്‌കാരത്തിന് ഇത്തവണ ഈണവും ഭാവവും നിര്‍വഹിക്കുന്നത്  UKKCYL അംഗങ്ങളാണ് .

UKKCYL ബാസില്‍ടന്‍ യുണിറ്റ് അംഗമായ ഡെന്നിസ് രചിച്ച വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകര്‍ ബേണി ഇഗ്‌നേഷ്യസ് ആണ് . അതോടൊപ്പം  ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകന്‍ വില്‍സന്‍ പിറവത്തിന്റെ സ്വരമാധുര്യവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു പുതിയ അനുഭവമായിരിക്കും ഇത്തവണത്തെ സ്വാഗത നൃത്ത ആവിഷ്‌കാരം.

ശ്രീ ടോണി ജോസഫ്,നിമിഷ ബേബി,ജോസ് സില്‍വസ്ടര്‍ ലിജോ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള UKKCYL അംഗങ്ങളാണ് നൃത്ത സംവിധാനം നിര്‍വഹിക്കുന്നത്. വളർന്ന് വരുന്ന യുവ പ്രതിഭകളെ സഭയോടോത്തു ചിന്തിപ്പിക്കുവാന്‍ ഇത് പ്രോത്സാഹനം നല്കുമെന്നാണ്  UKKCA  അംഗങ്ങളുടെ  അഭിപ്രായം.കഴിഞ്ഞ നാഷണല്‍ കമ്മിറ്റിയില്‍ ആലിശ മാവേലിയുടെ നേത്രൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ കണ്‍വണ്‍ഷനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. കണ്‍വന്‍ഷനു വേണ്ട പ്രോഗ്രാമുകളുടെ രൂപരേഖ കള്‍ച്ചറല്‍ കമ്മറ്റി തയാറാക്കി വരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.