CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 42 Seconds Ago
Breaking Now

IPC -യു കെ & അയർലണ്ട് റീജിയൻ ഏഴാമത് ആനുവൽ കണ്‍വെൻഷൻ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു ...

IPC -യു കെ & അയർലണ്ട് റീജിയൻ ഏഴാമത്  ആനുവൽ കണ്‍വെൻഷൻ2014 മെയ്‌ 30,31, ജൂണ്‍ 1, തീയതികളിൽ  ഡെർബി മൂർ സ്പോർട്സ് കോളേജ് , മൂർ വേ  ലെയിൻ , ലിറ്റി ൽ ഓവർഡെർബി, DE 23 2FS ൽ വെച്ച് നടത്തപ്പെടുന്നു .

മെയ്‌  മുപ്പത്തിയൊന്നിനു ആറ് മണിക്ക് റീജിയൻ പ്രസിഡന്റ്‌  പാസ്റ്റർ ജേക്കബ് ജോർജ്  ഉത്ഘാടനം ചെയ്യുന്നു . ആത്മീയ സമ്മേളനത്തിൽ റവ .പാസ്റ്റർ വൽസണ്‍ എബ്രഹാം (USA) പാസ്റ്റർ ഫിലിപ്പ് പി തോമസ്‌ (Kerala) എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാസ്റ്റർ തോമസ്‌ സാമിന്റെ നേതൃത്വത്തിൽ റീജിയൻ  ക്വയർഗാന ശുശ്രൂഷ നിർവ്വഹിക്കും. പൊതു സമ്മേളനങ്ങൾ , സണ്‍‌ഡേ സ്കൂൾ , PYPA യുവജന സംഘടന , സോദരി സമാജം എന്നിവയുടെ പ്രത്യേക സമ്മേളങ്ങൾ ഉണ്ടായിരിക്കും. 

ജൂണ്‍ രണ്ടാം തീയതി റീജിയണിലെ എല്ലാ സഭകളുടെയും സംയുക്ത ആരാധനയോട് കൂടി കണ്‍വെൻഷൻ സമാപിക്കും. പാസ്റ്റർ ബേബി സക്കറിയ , പാസ്റ്റർ ബാബു ജോണ്‍, ബ്രദർ കെ ടി തോമസ്‌, പാസ്റ്റർ സാം മാത്യു  എന്നിവർ നേതൃത്വം നല്കും . കണ്‍വെൻഷൻ കണ്‍വീനർ പാസ്റ്റർ സി ടി എബ്രഹാമിന്റെ  നേതൃത്വത്തിൽ കണ്‍വെൻഷൻ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു.

ഇന്ത്യയിൽനിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദൈവ ദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിലേക്ക്  എല്ലാവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ സി ടി എബ്രഹാം:-   07828104772

ബ്രദർ ജോയി ബേബി :- 07804822438

ബ്രദർ ഷിബു തോമസ്‌ :- 07758077242

ബ്രദർ ജോണ്‍ മാത്യു :-  07828294781

 


 

   




കൂടുതല്‍വാര്‍ത്തകള്‍.