CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 19 Seconds Ago
Breaking Now

യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 ജൂലൈ 19ന് കെറ്ററിംഗില്‍

ചുരുങ്ങിയ കാലം കൊണ്ട് യു. കെ. മലയാളികളുടെ സാംസ്‌കാരിക ജീവിതത്തില്‍ തനതു പാദമുദ്രകള്‍ പതിപ്പിച്ച  യുക്മ, നൃത്തത്തിന് മാത്രമായി ഒരു ദേശീയതല മത്സരം സംഘടിപ്പിക്കുന്നു. 'യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014'.എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മല്‍സരം കെറ്ററിംഗ് മലയാളീ അസ്സോസ്സിയേഷന്റെ ആതിഥേയത്തില്‍ ജൂലൈ 19ന് കെറ്ററിംഗില്‍ വച്ചാണ് നടത്തപ്പെടുന്നത്.

സബ്ജൂനിയര്‍ ( സെപ്റ്റംബര്‍ 1 2014 ന്  8 വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ ( സെപ്റ്റംബര്‍ 1 2014 ന് 13 വയസ്സ് മുതല്‍ 16 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. വിജയികളാകുന്നവര്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.

അരങ്ങത്തും നൃത്ത അധ്യാപന രംഗത്തും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായെത്തുന്ന ജഡ്ജിംഗ് പാനല്‍, ടി.വി റിയാലിറ്റി ഷോകളുടെ നിലവാരം പുലര്‍ത്തുന്ന സ്‌റ്റേജ് സജ്ജീകരണങ്ങള്‍ എന്നിവ യുക്മ സൂപ്പര്‍ ഡാന്‍സറിന്റെ മാറ്റു വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല മത്സരാര്‍ത്ഥികള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കുകയും ചെയ്യും .   

 

ഈ നൃത്ത മാമാങ്കത്തിലേക്ക് സഹൃദയരായ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യുക്മ സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

 

മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രെജിസ്‌റ്റെര്‍ ചെയ്യുന്നതിനും താല്പര്യമുള്ളവര്‍     uukmasuperdancer2014@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുമായോ  ബന്ധപ്പെടുക.

 ഷാജി തോമസ്   ചെയര്‍മാന്‍ (07737736549)

 റോയി ഫ്രാന്‍സിസ് , ജനറല്‍ കണ്‍വീനര്‍ (07717754609)

ജോയി അഗസ്തി   ജനറല്‍ കണ്‍വീനര്‍ (07979188391)     

കമ്മിറ്റി അംഗങ്ങള്‍ 

സുനില്‍ രാജന്‍ 

ടൈറ്റസ് ജോസഫ് 

ദേവലാല്‍ സഹദേവന്‍ 

റോജിമോന്‍ വര്‍ഗീസ് 

കുഞ്ഞുമോന്‍ ജോബ്

ടോസി തോമസ് 

തങ്കച്ചന്‍ ജോര്‍ജ് 

തോമസ് മാറാട്ടുകളം 

ദിലീപ് മാത്യു 

ആന്‍സി ജോയി 

ആശ മാത്യു 

ടോം ജോസഫ് 

അജയ് പെരുമ്പലത്ത് 

ജയകുമാര്‍ നായര്‍ 

 ബിനു മാത്യു 

സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍ 

ബൈജു തോമസ്‌




കൂടുതല്‍വാര്‍ത്തകള്‍.