CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 5 Seconds Ago
Breaking Now

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കുട്ടികൾക്കായി ആദ്യ കുർബാനസ്വീകരണ ഒരുക്ക ധ്യാനവും കുടുംബ നവീകരണ ധ്യാനവും

യുകെയിൽ ആദ്യമായി കുമ്പസാരം, കുർബാന എന്നീ കൂദാശ സ്വീകരണങ്ങൾക്ക്  ഒരുക്കമായി കുട്ടികൾക്കുവേണ്ടി ധ്യാനം സംഘടിപ്പിക്കുന്നു. ഈ മാസം 28, 29, 30 (ബുധൻ, വ്യാഴം, വെള്ളി) തിയതികളിൽ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുന്നത്. ഈ വര്ഷം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികള്ക്ക്വേണ്ടിയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളോടൊപ്പം താമസിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. 

വരും വർഷങ്ങളിലും കുട്ടികൾക്കായി ആദ്യകുർബാനസ്വീകരണ ഒരുക്ക ധ്യാനങ്ങൾ ഉണ്ടായിരിക്കുമെന്ന് ബഹു. ഫാ. ജോർജ് പനക്കൽ വി. സി. അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്കും ബൂകിംഗിനുമായി 07872468499 (തോമസ്‌) എന്ന നംബറിൽ വിളിക്കാവുന്നതാണ്. 

ഈ മാസത്തെ കുടുംബ നവീകരണധ്യാനം 24, 25, 26 തിയതികളിൽ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. 

ധ്യാനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും ബൂകിംഗിനുമായി താഴെ പറയുന്ന നംബറിലോ, ഇമെയിൽ അഡ്രെസ്സിലോ, ബന്ധപ്പെടാവുന്നതാണ് . എല്ലാ ധ്യാനങ്ങളുടെയും വിശദവിവരങ്ങൾ www.divineuk.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

 

Address: 

Divine Retreat Centre 

St. Augustines Abbey 

St.Augustine's Road 

Ramsgate

CT11 9PA

Website: www.divineuk.org

email: info@divineuk.org

Phone:

07548303824

Thomas George:  0787 246 8499

Thomas Antony: 07903719707




കൂടുതല്‍വാര്‍ത്തകള്‍.