CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 42 Seconds Ago
Breaking Now

ബ്രിസ്റ്റോൾ മലയാളികൾക്ക് അഭിമാന മുഹൂർത്തം - യുക്മ ചിത്രഗീതം മെഗാ ഷോയിൽ പദ്മശ്രീ ചിത്രക്കൊപ്പം ബ്രിസ്റ്റോളിൽ നിന്നുള്ള കൊച്ചു കലാകാരി ജെറിൻ മാത്യുവും

ഈ വരുന്ന ജൂണ്‍ ആറാം തീയതി ന്യൂപോർട്ട് സെന്ററിൽ അരങ്ങുണരുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം വളർന്നു വരുന്ന കുരുന്നുകൾക്കുള്ള വേദി കൂടി ആയി മാറുകയാണ്. തെന്നിന്ത്യയുടെ വാനമ്പാടി പദ്മശ്രീ ചിത്രയും സംഘവും ലൈവ് ഓർക്കസ്ട്രയോടു കൂടി പാടുന്ന ഈ വേദിയിൽ ചിത്രാമ്മയുടെ തികഞ്ഞ ആരാധികയായ ബ്രിസ്റ്റോളിൽ നിന്നുള്ള ആറു വയസ്സുകാരി ജെറിൻ മാത്യുവാണ് പാടുന്നത്. ശ്രേഷ്ഠഭാഷാപദവിയിലുള്ള മലയാളത്തെ ഇമ്പമാർന്ന ഈണത്തിൽ അക്ഷരസ്ഫുടതയോടെ സദസ്യരിലേക്ക് എത്തിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം ആണ് ഈ കുരുന്നു കലാകാരിക്ക് യുക്മ അലൈഡ് ചിത്രഗീതം പരിപാടിയിൽ അവസരം നൽകുന്നതിന് പ്രചോദനമായത്. മലയാളത്തെ സ്നേഹിക്കുവാനും പഠിക്കുവാനും ഉപയോഗിക്കുവാനും മറ്റു കുട്ടികൾക്ക് കൂടി ഇങ്ങിനെ ലഭിക്കുന്ന അവസരങ്ങൾ പ്രചോദനമാകട്ടെ. ബ്രിസ്റ്റോളിലെ ഹാപ്പി മാത്യു ജൂലിയ മാത്യു ദമ്പതികളുടെ മകളാണ് ഇവിടെ ജനിച്ച് വളർന്ന രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ജെറിൻ മാത്യു.

 

അതുല്യ പ്രതിഭകളുടെ അപൂർവ സംഗമ വേദിയാണ് യു കെ യിലെ പ്രമുഖ ഇൻ ഷുറൻസ്, ഫിനാൻഷ്യൽ സർവീസ് സംരംഭമായ അലൈഡ് ഫിനാൻഷ്യൽ സർവീസസിന്റെ സഹകരണത്തോടെ യുക്മ അണിയിച്ചൊരുക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം. തെന്നിന്ത്യയിലെ പ്രമുഖ സിനിമാ പിന്നണിഗാന ഗായികയായ പദ്മശ്രീ കെ എസ് ചിത്രയോടോപ്പം പിന്നണി ഗാന ഗായകരായ നാദിർഷ, നിഷാദ്, ടിനു ടോളൻസ്,  ഷെർഡിൻ തോമസ്‌ തുടങ്ങിയ പ്രമുഖ കലാകാരൻമാരും പങ്കെടുക്കുന്ന ഒരു സംഗീത സായാഹ്നം യു കെ യിൽ ഇതാദ്യമാണ്. ഇവരോടൊപ്പം 'മ'കാരം കൊണ്ട് മലയാളത്തിന്റെ മായികത മാന്ത്രികതയാക്കുന്ന രമേഷ് പിഷാരടിയുടെ നർമ്മവും കൂടി ചേരുമ്പോൾ നിറവസന്തവും പൂനിലാവും കൂടി ചേരുന്ന അനുഭൂതിയായിരിക്കും ആസ്വാദകർക്ക് ലഭിക്കുക.  ഐഡിയ സ്റ്റാർ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത് എന്നാ പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്. 

മികച്ച സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ പ്രോഗ്രാമിന്റെ മാറ്റു കൂട്ടുന്നു. സൌണ്ട് എൻജിനീയറിംഗ് രംഗത്തെ പ്രഗല്ഭനായ കെ ടി ഫ്രാൻസീസ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന്റെ ശബ്ദ നിയന്ത്രണ വിതരണ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അതിനൂതന  കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് വേദിയിൽ സന്നിഹിതരായിരിക്കുന്ന ആൾക്കാരുടെ എണ്ണത്തിനും അഭിരുചിക്കും അനുസരണമായി നിയന്ത്രിക്കാവുന്ന "ബോസ്" എന്ന കമ്പനിയുടെ അതിനൂതനമായ "റൂം മാച്ച്" ശ്രേണിയിലുള്ള സ്പീക്കറുകൾ അനുവാചകരെ ആസ്വദിപ്പിക്കുന്നതിന്  ഈ പ്രോഗ്രാമിൽ ഉപയോഗിക്കുന്നത്. ശ്രുതി ലൈറ്റ് ആന്റ് സൌണ്ട്സ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന് ശബ്ദവും വെളിച്ചവും പ്രദാനം ചെയ്യുന്നത്. സൗണ്ട് എൻജിനീയർ ആയ സിനോ തോമസ്‌ ലാഭേച്ഛയില്ലാതെയാണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം ഏറെ മഹത്തരമാക്കാൻ എറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്. അദ്ദേഹത്തോടൊപ്പം ലൈറ്റ് എൻജിനീയർ  ജോബി മാത്യു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ചലിക്കുന്ന ലൈറ്റുകൾ ക്രമീകരിച്ച് ഈ പ്രോഗ്രാം കൂടുതൽ മികച്ചതാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. 

ജൂണ്‍ 6,7,8 തീയതികളിൽ യഥാക്രമം ന്യൂപോർട്ട്, ഈസ്റ്റ്‌ഹാം , ലെസ്റ്റർ എന്നിവിടങ്ങളിൽ മാത്രമേ ഈ ഷോ ആസ്വദിക്കുന്നതിന് അവസരമുണ്ടായിരിക്കുകയുള്ളൂ. താൽപ്പര്യമുള്ളവർക്ക് ടിക്കറ്റുകൾ വ്യക്തികളിൽ നിന്നോ, ഓണ്‍ലൈനിൽ കൂടിയോ വാങ്ങുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. എറ്റവും കുറഞ്ഞ നിരക്കുകളിൽ ആണ് പ്രവേശന പാസ്സുകൾ ആസ്വാദകർക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ഈ മെഗാ പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ അഡ്രസ്സും അതാതിടങ്ങളില്‍ പ്രവേശന പാസുകൾക്കായി ബന്ധപ്പെടെണ്ടവരുടെ പേരും ഫോണ്‍ നമ്പരും ചുവടെ ചേര്‍ക്കുന്നു.

1. 2014 ജൂണ്‍ ആറാംതീയതി വെള്ളിയാഴ്ച ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട്‌ സെന്‍റര്‍ - ബിജു തോമസ്‌,ന്യൂപോര്‍ട്ട്‌-07875332761, തോമസ്‌കുട്ടി ജോസഫ്‌, കാര്‍ഡിഫ്-07846122982, ബോബി ജോസഫ്‌,കാര്‍ഡിഫ്-07886325383, ജോബി മാത്യു,ന്യൂപോര്‍ട്ട്‌-07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട്‌-07951341524, റ്റോസി  തോമസ്‌, ന്യൂപോര്‍ട്ട്‌-07877778301, അഭിലാഷ് തോമസ്‌, വെസ്റ്റ്‌ വെയില്‍സ് - 07714994680, ജോജി ജോസ്, സ്വാന്‍സി-07912874607, റെജി പീറ്റര്‍-07713183350, കൈരളി സ്റ്റോര്‍സ്, കാര്‍ഡിഫ്- 07947256834, ജെഗി ജോസഫ്‌  ബ്രിസ്റ്റോള്‍-0746222005, എബി ജോസ്-07506926360, മാത്യു അമ്മായിക്കുന്നേല്‍- 07737495440

2. 2014 ജൂണ്‍ ഏഴാംതീയതി ശനിയാഴ്ച ഈസ്റ്റ്‌ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍ - ജെയ്സണ്‍ ജോര്‍ജ്ജ്-07841613973,ജോമോന്‍ കുന്നേല്‍-07863210604, അനു.കെ. ജോസഫ്‌-07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍-07793452184

3. 2014  ജൂണ്‍ എട്ടാംതീയതി ഞായറാഴ്ച ലെസ്റ്ററിലെ ലെസ്റ്റർ അഥീന റോയി ഫ്രാന്‍സിസ്-07717754609, ബിനു മാത്യു-07883010229, അജയ് പെരുംപാലത്ത്-07859320023,അനീഷ്‌ ജോണ്‍-07916123248,സോണി ജോര്‍ജ്ജ്-07877541649, ബെന്നി പോള്‍-07868314250




കൂടുതല്‍വാര്‍ത്തകള്‍.