CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 4 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് കായിക മേളയിൽ കിരീടം ചൂടി റിഥം മലയാളി അസോസിയേഷൻ

ഹോർഷത്ത്യു വച്ചു നടന്ന യുക്മ സൗത്ത്   ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് കായിക മേളയിൽ ആതിഥേയ അസ്സോസിയേഷനായ റിഥം മലയാളി അസ്സോസിയേഷൻ 149 പോയിന്റ്‌ നേടി കിരീടമണിഞ്ഞു. തൊട്ടു പിന്നിൽ 96 പോയിന്റ്മായി  ഡോര്സെറ്റ് കേരള കമ്യുണിറ്റി രണ്ടാം സ്ഥാനവും 47 പോയിന്റ്‌മായി വോകിംഗ് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി 41 പോയിന്റ്‌ നേടി സാലിസ്ബറി മലയാളി അസോസിയേഷൻ നാലാമതെത്തിയപ്പോൾ മാസ്സ് ടോൾവർത്തും സ്ലോ മലയാളി അസോസിയേഷനും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

രാവിലെ 10 മണിക്ക് റിഥം മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കായിക മേളക്ക് റിഥം മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ അനിൽ വർഗീസ്  സ്വാഗതം ആശംസിച്ചു. തുടർന്ന് യുക്മ സ്ഥാപക പ്രസിഡന്റ്‌ ശ്രീ വർഗീസ് ജോണ്‍, നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി തോമസ്‌ , റീജിയണൽ പ്രസിഡന്റ്‌ ശ്രീ റോജിമോൻ, റീജിയണൽ സെക്രെടറി ശ്രീ ജോസ് പി എം, റീജിയണൽ വൈസ് പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌ , റീജിയണൽ ജോയിന്റ് സെക്രെടറി ഡോക്ടർ അജയ് മേനോൻ, മറ്റു അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ഭദ്ര ദീപം തെളിച്ചു ഉത്ഘാടനം ചെയ്തു. തുടർന്ന് യുക്മ സ്ഥാപക പ്രസിഡന്റ്‌ ശ്രീ വർഗീസ് ജോണ്‍ കായിക താരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

തുടർന്ന് നടന്ന വർണ്ണാഭമായ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ യുക്മ ബാനറിനു പിന്നിൽ യുക്മ ഭാരവാഹികൾ അണിനിരന്നപ്പോൾ വിവിധ അസോസിയേഷനുകളുടെ നേതൃത്ത്വത്തിൽ കായിക താരങ്ങൾ ആവേശത്തോടെ നടന്നു നീങ്ങി. വീറും വാശിയുമേറിയ മത്സരങ്ങൾ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും  റിഥം മലയാളി അസോസിയേഷൻ പ്രവർത്തകർ ഏർപ്പെടുത്തിയ ഒരുക്കങ്ങൾ പ്രശംസനീയമാണ്. 

കിഡ്സ്‌ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മാസ്സ് ടോൾവർത്തിന്റെ അനെക്സ് വർഗീസ് ചാമ്പ്യൻ ആയപ്പോൾ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഡി കെ സി യുടെ ബെന്റി ബെന്നി ചാമ്പ്യൻ പട്ടം അണിഞ്ഞു. സബ് ജൂനിയർ ആണ്‍കുട്ടികളിൽ റിഥത്തിന്റെ ഗബ്രിയേൽ മാർഷൽ താരമായപ്പോൾ പെണ്‍കുട്ടികളിൽ ഡി കെ സി യുടെ ആൻ തെരേസ സജി ചാമ്പ്യൻ ആയി. ജൂനിയർ ആണ്‍കുട്ടികളിൽ റിഥത്തിന്റെ ഷോണ്‍ എറിക്സണ്‍ ചാമ്പ്യൻ ആയപ്പോൾ പെണ്‍കുട്ടികളിൽ ഡി കെ സി യുടെ അലീന തോമസ്‌ ചാമ്പ്യൻ പട്ടമണിഞ്ഞു. സീനിയർ പുരുഷ വിഭാഗത്തിൽ റിഥത്തിന്റെ പദ്മരാജ് താരമായപ്പോൾ റിഥത്തിന്റെ തന്നെ നിമിഷ റോജി  സ്ത്രീകളുടെ വിഭാഗത്തിൽ ചാമ്പ്യൻ പദവി അണിഞ്ഞു. സൂപ്പെർ സീനിയർ പുരുഷ വിഭാഗത്തിൽ റിഥത്തിന്റെ ഷാജി തോമസ്‌ കിരീടമണിഞ്ഞപ്പോൾ സ്ത്രീകളിൽ നിന്നും റിഥത്തിന്റെ തന്നെ റീജ പ്രവീണ്‍  കരുത്ത് തെളിയിച്ചു. 

വാശിയേറിയ വടം വലി മത്സരത്തിൽ ആതിഥേയർ തന്നെ കിരീടം നിലനിര്ത്തിയപോൾ ഡി കെ സി രണ്ടാമതെത്തി. ഏഴു മണിയോടെ കായിക മത്സരങ്ങൾ അവസാനിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ്‌ ശ്രീ ഷാജി തോമസ്‌  റീജിയണൽ പ്രസിഡന്റ്‌ ശ്രീ റോജിമോൻ  എന്നിവർ  കായിക താരങ്ങളെയും വിജയികളെയും അനുമോദിച്ചു. തുടർന്ന്  പ്രവർത്തന സൗകര്യാര്ധം  രണ്ടു റീജിയണുകളായി മാറുന്ന യുക്മ സൗത്ത്  വെസ്റ്റിനും സൗത്ത്  ഈസ്റ്റിനും  ആശംസകൾ അർപ്പിച്ചു കൊണ്ട് യുക്മ ഭാരവാഹികൾ സംസാരിച്ചു. എല്ലാ കായിക താരങ്ങൾക്കും  വിജയികൾക്കും യുക്മ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും ചേർന്ന്  സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. റീജിയണൽ സെക്രെടറി ശ്രീ ജോസ് പി എം ഏവർക്കും നന്ദി അർപ്പിച്ചു.

ശ്രീ ബിജു മൂന്നാനപ്പള്ളിയും ശ്രീ ശിവൻ പള്ളിയിലും ചേർന്നെടുത്ത ചിത്രങ്ങൾ ചുവടെ കാണാം. 

https://plus.google.com/photos/118196038207010619229/albums/6015470863229951873




കൂടുതല്‍വാര്‍ത്തകള്‍.