CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 26 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ സെമിഫൈനൽ ജഡ്ജ്മെന്റ് - രണ്ടാം ഭാഗം

പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ ഏലൂർ കൺസൽട്ടൻസി സ്പോൺസർ ചെയ്യുന്ന യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ ജഡ്ജ്മെന്റ് തുടരുകയാണ്.

മത്സരാർത്ഥികളം ശ്രോതാക്കളും ഉദ്വേഗത്തോടെ കാത്തിരിക്കുന്ന സ്റ്റാർസിംഗർ ഫൈനലിലേക്കുള്ള ഗായകരെ കണ്ടെത്തുന്ന  സെമി ഫൈനലിലെ ജഡ്ജ്മെന്റിന്റെ രണ്ടാം ഭാഗം വീഡിയോയാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. തുടക്കം മുതലേ സ്റ്റാർ സിംഗറിന്റെ  ജഡ്ജ് ആയിരുന്ന ശ്രീ. ടി.പി നിഷാന്ത് ഈ പ്രോഗ്രാമിന് വേണ്ടി അത്യധ്വാനം ചെയ്തിട്ടുള്ള വ്യക്തിയാണ്. ഈ വീഡിയോയിൽ മൂന്ന് പേരുടെ ഗാനങ്ങളുടെ വിധിനിർണ്ണയമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

സത്യനാരായണൻ ആലപിച്ച ‘താനേ പൂവിട്ട മോഹം’ എന്ന ഗാനത്തിന്റെയും, മനോജ് ജോസ് ആലപിച്ച ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന ഗാനത്തിന്റെയും, പ്രിയാ ജോമോൻ ആലപിച്ച ‘സ്വർണ്ണ മുകിലേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെയും ജഡ്ജ്മെന്റ് കാണാൻ ഈ വീഡിയോ ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.youtube.com/watch?v=mBMkRHSfYTc




കൂടുതല്‍വാര്‍ത്തകള്‍.