CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 4 Seconds Ago
Breaking Now

യുക്മ സ്റ്റാർ സിംഗർ ഫൈനലിൽ മാറ്റുരക്കുന്നത് ഇവർ അഞ്ചുപേർ.

ഏറെ പുതുമയാർന്നതും വ്യത്യസ്ഥമായതുമായ യുക്മ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ സെമിഫൈനൽ മത്സരങ്ങൾ കഴിഞ്ഞിരിക്കുകയാണ്. സെമി ഫൈനൽ മത്സരങ്ങളിൽ പങ്കെടുത്ത ഒൻപത് പേരുടേയും ജഡ്ജുമെന്റും പൂർത്തിയായിക്കഴിഞ്ഞു. ജഡ്ജ്മെന്റിന്റെ മൂന്നാമത്തെ വീഡിയോയാണ്  ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. ഈ ഒൻപത് പേരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ അഞ്ച് പേർ പത്മശ്രീ. കെ.എസ്.ചിത്രയുടെ മുന്നിൽ ഈ വരുന്ന എട്ടാം തീയ്യതി ലസ്റ്ററിലെ അഥീനാ തീയ്യറ്ററിൽ വച്ച് ഫൈനലിൽ പാടുന്നതായിരിക്കും. യുക്മാ-അലൈഡ് ചിത്രഗീതത്തിനിടയിലായിരിക്കും ഏലൂർ കൺസൽട്ടൻസി മുഖ്യ സ്പോൺസറായ സ്റ്റാർ സിംഗർ ഫൈനൽ മത്സരം നടക്കുക.

ഇത്തരം ഒരു സിംഗിംഗ് കോമ്പറ്റീഷൻ യുക്മക്ക് വേണ്ടി യൂ.കെയിൽ നടത്തുവാൻ സാധിച്ചതിൽ യുക്മാ സാംസ്കാരിക വേദി അഭിമാനം കൊള്ളുന്നു. സ്റ്റാർ സിംഗർ എന്ന ആശയവുമായി എത്തിയ ശ്രീ.ഹരീഷ് പാലയുടേയും അതിന് വേണ്ട എല്ലാ വിധ സഹായവുമായി എത്തിയ യുക്മാ സാംസ്കാരിക വേദി വൈസ് ചെയർമാൻ ശ്രീ. കനേഷ്യസ് അത്തിപ്പൊഴിയുടെയും കഴിഞ്ഞ ആറുമാസത്തെ കഠിന പരിശ്രമങ്ങളുടെ പര്യവസാനത്തിന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം അവശേഷിക്കെ ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും വീണ്ടും വീണ്ടും നന്ദി പറയുകയാണ്. അതോടൊപ്പം സെമി ഫൈനൽ വരെ എത്തുകയും ഫൈനലിന് തൊട്ടുമുൻപ് പുറത്താകപ്പെടുകയും ചെയ്യുന്നവരുടെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു. എന്നാൽ ഈ മത്സരത്തെ ഒരു പോസിറ്റീവ് മാനത്തിൽ കാണുന്നവരാണ് ഇതിലെ എല്ലാ പാട്ടുകാരും എന്നത് ഏറെ പ്രശംസനീയമാണ്. അതുകൊണ്ട് തന്നെ ആർക്കും ഒരു പരിഭവമോ പരാതിയോ  ഇല്ലാതെ ഈ മത്സരം  ഭംഗിയായി അവസാനിക്കും എന്ന് ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസവുമുണ്ട്. മത്സരത്തിൽ തുടക്കം മുതലേ സഹകരിക്കുന്ന യൂ.കെക്കാരനല്ലാത്ത ഇതിന്റെ ജഡ്ജ് ശ്രീ. ടീ.പി.നിഷാന്തിന്റെ ആത്മാർത്ഥതയും കഠിനാധ്വാനവും ആണ് ഈ മത്സരത്തിൽ ഏറ്റവും പ്രശംസനീയമായിട്ടുള്ളത്.തുടക്കം മുതലുള്ള എല്ലാ പാട്ടുകളും പല പ്രാവശ്യം കേൾക്കുകയും അതിന്റെ ന്യൂനനതകളും മേന്മകളും അക്കമിട്ട് നിരത്തി, അത് വീഡിയോയിലാക്കി അയച്ചുതരികയും ചെയ്യുക എന്നത് എത്രമാത്രം ശ്രമകരമായ ജോലിയാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ഇത്തരത്തിലുള്ള ഒരു ഭാരിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയത് ജഡ്ജ്. ശ്രീ.ടീ.പി.നിഷാന്തിനോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും അധികമാവില്ല.

 

ഇനി ഈ മത്സരത്തിലെ ഫൈനലിസ്റ്റുകളെ പരിചയപ്പെടാം. സെമി ഫൈനലിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റിൽ ഒന്നാം സമ്മാനം ആർക്കു കൊടുക്കാതെ കൈപ്പിടിയിലൊതുക്കിവരുന്ന  പ്രിയാ ജോമോനാണ്.പ്രിയക്കൊപ്പം റിജാ സിജോ, അലൻ ആന്റണി,സിബി ജോസഫ്, ആരുഷി ജെയ്മോൻ എന്നിവരാണ്  ഫൈനലിലേക്ക് യോഗ്യത നേടിയവർ. ഇനി ഈ മത്സരത്തിലെ മൂന്നാമത്തേയും അവസാനത്തേയുമായ ജഡ്ജ്മെന്റ് വീഡിയോ കാണാം. ആരുഷി ജെയ്മോൻ, സിബി ജോസഫ്, സ്റ്റീഫൻ മോനിപ്പള്ളി എന്നിവരുടെ പാട്ടുകളുടെ ജഡ്ജ്മെന്റാണ് ഈ വീഡിയോയിലുള്ളത്. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/edit?o=U&video_id=KXqpEx40gW0




കൂടുതല്‍വാര്‍ത്തകള്‍.