CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 9 Seconds Ago
Breaking Now

ലെസ്റ്ററില്‍ വച്ച് നടന്ന രണ്ടാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം അവിസ്മരണീയമായി.....

ലെസ്റ്റര്‍ ; പിറന്ന നാടിന്റെ മധുരിക്കും ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയും സൗഹൃദ ചങ്ങലയുടെ കണ്ണികളെ ദൃഢമാക്കി കൊണ്ടും 2ാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം ലെസ്റ്ററില്‍ മേയ് 17 ശനിയാഴ്ച ആഘോഷിച്ചു.സുനില്‍ ആന്റണിയുടെ മികവുറ്റ അവതാര പ്രഭയില്‍ മുഴുനീളെ നിറഞ്ഞു നിന്ന സമ്മേളനത്തിന് ശ്രീ സോണി ജോര്‍ജ് സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ശ്രീ ജോജു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

ഇരിങ്ങാലക്കുട കുടുംബ സംഗമം വൈസ് പ്രസിഡന്റ് ശ്രീമതി ടിന്റു ട്രിനിലിനൊപ്പം സംഗമത്തിന് പുതുതായ് വന്ന അംഗങ്ങളും നിലവിളക്ക് തെളിച്ചതോടെ സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് ശ്രീ ജോജു നേതൃത്വം കൊടുത്ത ഗാന മേളയും ബിനിത ബാബു ,അമല്‍ ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കിയ കുട്ടികളുടെ നൃത്തവും ഉണ്ടായിരുന്നു.

തുടര്‍ന്ന് യുക്മ കലാമേളയില്‍ പുരസ്‌കാരം വാങ്ങിക്കൂട്ടിയ ഏഞ്ചല്‍ പോളിന്റെ നൃത്തമായിരുന്നു. ബ്ലാക്ക് പൂളില്‍ നിന്നെത്തിയ സിമി,ലിജി,ലിംമിയ,ടിന്റു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ഉച്ചയോടെ അംഗങ്ങള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും നടന്നു. 

ടിന്റു ട്രിനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട കുടുംബസംഗമത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ബിജോയ് കോലങ്ങാണി, വൈസ് പ്രസിഡന്റ് ആനി സോണി, സെക്രട്ടറി ലിജോ പോഴോളി പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഷെബി പുന്നേലിപറമ്പില്‍, ട്രഷറര്‍ ബാബു അലിയത്ത്, കോര്‍ഡിനേറ്റര്‍ ബാബു കവലക്കാട്ട്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേര്‍സ് ജോജു, റെജി പോള്‍ജി, കിഡ്‌സ് കോര്‍ഡിനേറ്റേര്‍സ് ഏയ്ഞ്ചല്‍ പോള്‍ജി, ബെനിത ബാബു, പി.ആര്‍.ഒ.-ടോമി പുന്നേലിപ്പറമ്പില്‍, ലീഗല്‍ അഡൈ്വസര്‍ ബിജോയ് കോക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു. 

അടുത്ത വര്‍ഷത്തെ ഇരിങ്ങാലക്കുട കുടുംബസംഗമം 2015 ജൂണ്‍ 27 ന് മാഞ്ചസ്റ്ററില്‍ വെച്ചു നടത്തുവാന്‍ യോഗം തീരുമാനിച്ചു. തുടര്‍ന്ന് അന്നേ ദിവസം പിറന്നാള്‍ ആഘോഷിച്ച സുനില്‍ ആന്റണി കേക്ക് മുറിക്കുകയും ചിത്രരചനാമത്സരത്തിലെ വിജയികള്‍ക്ക് ട്രോഫിയും പുരസ്‌കാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നന്ദിപ്രകാശനത്തോടെ 2014 ലെ സംഗമം സമാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.