CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 13 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ഡബിൾസ് ബാറ്റ്മിന്ടൻ ടൂർണ്ണമെന്റ് ജൂണ്‍ 14-ന് ചെൽട്ടൻഹാമിൽ

ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വക്കെന്റി വന്ന യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ഡബിൾസ്  ബാറ്റ്മിന്ടൻ ടൂർണ്ണമെന്റ് ചെൽട്ടൻഹാമിലെ ഓൾ സെയിന്റ്സ് അക്കാദമിയിൽ വച്ച് ഈ വരുന്ന ജൂണ്‍ 14-ന് രാവിലെ പത്തുമണി മുതൽ ആരംഭിച്ചു നടത്താൻ തീരുമാനിച്ചതായി യുക്മ നാഷണൽ ഗെയിംസ് കോർഡിനേറ്റർ അലക്സ് വർഗീസ്‌ അറിയിച്ചു. യുക്മ ഈസ്റ്റ്‌ ആന്റ് വെസ്റ്റ്‌ മിഡ് ലാൻഡ്സ് റീജിയന്റെ കായികമേളയും ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങളും ഒരേ ദിവസം തന്നെ ആയതിനാൽ ഒരു റീജിയനിൽ നിന്നുള്ള കളിക്കാർക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കിയാണ് ടൂർണ്ണമെന്റ് മാറ്റി വച്ചത്. യു കെ യിലെ ഏതു മലയാളി ബാറ്റ്മിന്ടൻ കളിക്കാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം 

യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ ആതിഥ്യം നല്കുന്ന ചലഞ്ചേഴ്സ് കപ്പ്‌ ഡബിൾസ് മത്സരങ്ങൾ ചെൽട്ടൻഹാമിലെ ഓൾ സെയിന്റ്സ് അക്കാദമി യിൽ വച്ച് ചീഫ് റെഫറി  റോബി മേക്കരയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. മത്സരങ്ങൾ പുരുഷന്മാർക്ക് മാത്രവും ഡബിൾസ്  വിഭാഗത്തിൽ മാത്രവും ആയിരിക്കും. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പും, ആശീർവാദ് ഫിലിംസ് സ്പോണ്സർ ചെയ്യുന്ന 250 പൌണ്ട് ക്യാഷ് പ്രൈസും  ഒന്നാം സമ്മാനമായി നൽകും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 50 പൌണ്ട് ക്യാഷ് അവാർഡും ട്രോഫിയും നൽകി ആദരിക്കും. മൂന്നും നാലും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് ട്രോഫികൾ നൽകി ആദരിക്കും. . മത്സരത്തിൽ പേര് രെജിസ്ടർ ചെയ്യാൻ താൽപ്പര്യമുള്ള ടീമുകളും മത്സരക്രമാത്തെ സംബന്ധിച്ചോ മറ്റൊ കൂടുതൽ വിവരങ്ങൾ അറിയാനുള്ളവരും സംഘാടക കമ്മിറ്റിയെ താഴെ പറയുന്ന ഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടുക.

റോബി മേക്കര 07843020249 




കൂടുതല്‍വാര്‍ത്തകള്‍.