CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 2 Seconds Ago
Breaking Now

ക്നാനായ നൗകയെത്തി.... സ്കോട്ടിഷ് ക്നാനായ സംഗമം നാളെ ....

ബ്രാഡ് ഫോർഡ്: നാളെ സ്കോട്ട് ലാൻഡിൽ അധിവസിക്കുന്ന ക്നാനായക്കാർ ചരിത്രം സൃഷ്ടിക്കും . വിശ്വാസ പാരമ്പര്യത്തിലധിഷ്ടിതമായി  പുതു തലമുറയ്ക്ക്  ക്നാനായ തനിമ മനസിലാക്കുന്നതിനും ഏക കുടുംബ സ്നേഹത്തിന്റെ മാഹാത്മ്യം മനസിലാക്കുന്നതിനും ഉപകരിക്കുന്ന സ്കോട്ടിഷ്  ക്നാനായ സംഗമത്തിന് ആവേശോജ്ജ്വലമായ പ്രതികരണമാണ് യു കെ യിലെ  മറ്റ് ക്നാനായ യൂണിറ്റുകൾ നല്കുന്നത് .

സ്കോട്ടിഷ് ക്നാനായ സംഗമത്തിന് മാറ്റ് കൂട്ടാനായി  കോട്ടയം അതിരൂപതാ സഹായ മെത്രാൻ അനുഗ്രഹിച്ച് ആശീർവദിച്ച രണ്ടരയടി ഉയരത്തിലുള്ള ക്നാനായ നൗകയും അതിനുള്ളിൽ ദൈവ ദാസന്മാർ മാത്യു മാക്കിൽ പിതാവിന്റെ  കബറടത്തിങ്കൽ നിന്നുമുള്ള  വിശുദ്ധമായ മണ്ണും സംഗമത്തെ പവിത്രമാക്കും.

ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ഉറഹായിലെ മാർ ഔസേപ്പ് പിതാവടക്കം 72 കുടുംബങ്ങൾ മൂന്ന്‌  നൗകയിലായിട്ടാണ്  കേരളത്തിലേക്ക്  കുടിയേറിയതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്  ക്നാനായ നൗക പ്രതീകമായി ക്നായി തൊമ്മൻ നഗറിൽ എത്തുന്നത്‌ .

ക്നാനായ സമുദായംഗങ്ങൾക്ക് മാത്രമായി രൂപത സ്ഥാപിക്കുന്നതിന് അക്ഷീണം യത്നിക്കുകയും കോട്ടയം വികാരിയത്തിന്റെ പ്രഥമ മെത്രാനുമായ ദൈവദാസൻ  മാർ മാത്യു  മാക്കീൽ പിതാവിന്റെ കബറടത്തിങ്കിലെ  പരിശുദ്ധാത്മായ  മണ്ണ് പൂജ്യമായി സൂക്ഷിക്കുന്നതിനും സ്കോട്ടിഷ് ക്നാനായക്കാർക്ക്  ലഭിച്ച ഭാഗ്യമാണ്.


ശനിയാഴ്ച രാവിലെ പത്തരക്ക് പൂർവ്വ പിതാക്കന്മാരെ അനുസ്മരിപ്പിച്ച് കൊണ്ട് പരമ പിതാവിനോട് ചേർന്നർപ്പിക്കുന്ന ദിവ്യബലിയിൽ ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി , ഫാ സജി മലയിൽ പുത്തൻപുര , ഫാ സജി തോട്ടത്തിൽ എന്നിവർ കാർമ്മികരാകും.

യു കെ യിൽ ക്നാനായ കത്തോലിക്കർക്കായി  ഒരു തറവാട് ഭവനമെന്ന സ്വപ്ന പദ്ധതിക്കായി അക്ഷീണം യത്നിക്കുന്ന ബെന്നി മാവേലിക്കും സഹ സെൻട്രൽ കമ്മിറ്റിയംഗങ്ങൾക്കും  ആവേശോജ്ജ്വലമായ സ്വീകരണം നല്കും.

എഡിൻബർഗ്ഗ്, ഗ്ലാസ്‌ ഗോ , ഡണ്‍ഡി , പെർത്ത്, അബർദീൻ , ഇൻവർനെസ് , ലിവിംഗ് സ്റ്റണ്‍ , ഐൽഓഫ് അരൻ എന്നിവിടങ്ങളിൽ ഏകദേശം ഇരുനൂറിലധികം കുടുംബങ്ങളുടെ കൂടാര യോഗത്തിൽ നിന്നുമുള്ള കലാപരിപാടികൾ വർണ്ണ മനോഹരമാകും .

ഗ്ലാസ്‌ ഗോ- എഡിൻബർഗ്ഗ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കോട്ടിഷ് ക്നാനായ സംഗമത്തിന്റെ കോർ കമ്മിറ്റി അംഗങ്ങൾ തോമസ്‌ നടുവിലേപ്പറമ്പിൽ, ലൈന് വായ്പ്പേൽ, ജോർജ്ജ് നടാപറമ്പിൽ, ബിനോയ്‌  തടംതൊട്ടിൽഎന്നിവരാണ് .

ക്നാനായ ജനത ഒരൊറ്റ ജനതയാണെന്നും വിവിധ തലങ്ങളിൽ നിന്നും സമുദായത്തെ തകർക്കുവാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൂടിയാണ് സ്കോട്ടിഷ് മഹാ ക്നാനായ സംഗമം.


വിലാസം :-

LIBERTON HIGH SCHOOL

328 GILMERTON ROAD

EDINBURGH, E H 17 7 PT

 

കൂടുതൽ വിവരങ്ങൾക്ക്:-

സാജൻ :- 07886694917

ജോർജ്ജ് :- 0787756531

ലിനു :- 07974347737

ബിനോയ്‌ :- 07432103233


 

     

            





കൂടുതല്‍വാര്‍ത്തകള്‍.