CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 34 Seconds Ago
Breaking Now

ചരിത്ര നേട്ടവുമായി റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന്റെ ഓറഞ്ച് പട

ആവേശം വാനോളം ഉയര്‍ത്തിയ യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് കായിക മേളയില്‍ റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം 146 പോയ്ന്റുമായി ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.18-05-14 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ ഷാജി തോമസ് ഉത്ഘാടനം ചെയ്ത കായിക മത്സരം റീജയണിലെ അംഗ അസോസിയേഷനുകളുടെ സാന്നിധ്യം കൊണ്ടും റിഥം മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ പ്രവര്‍ത്തന മികവു കൊണ്ടും അവിസ്മരണീയമാം വിധത്തില്‍ വിജയത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞു.

റീജണല്‍ പ്രസിഡന്റ് ശ്രീ റോജി മോന്‍ വര്‍ഗീസ് അദ്ധ്യക്ഷനായ ഉത്ഘാടന യോഗത്തില്‍ റിഥം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ അനില്‍ വറുഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ് ശ്രീ വറുഗീസ് ജോണും യുക്മ റീജണല്‍ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കായിക മേള ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ റീജണല്‍ കായിക മേളയില്‍ രണ്ടാം സ്ഥാനത്താരായിരുന്ന റിഥം മലയാളി അസോസിയേഷന്റെ വ്യക്തമായ ആധിപത്യം മുഴുനീളെ ഈ കായിക മേളയില്‍ പ്രകടമായിരുന്നു.റിഥം മലയാളി അസോസിയേഷനിലെ ശ്രീ ഡാനി കൊച്ചിക്കാട്ടും ശ്രീ പത്മരാജും ഈ മേളയുടെ വേഗതയേറിയ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാസ്റ്റര്‍ ഗബ്രിയേല്‍ മാര്‍ഷലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീ ഷോണ്‍ എറിക്‌സണും റിഥം മലയാളി അസോസിയേഷനു വേണ്ടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.സീനിയര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ശ്രീ പത്മരാജു സീനിയര്‍ സ്ത്രീകളുടെ വിഭാഗത്തില്‍ ശ്രീമതി നിമിഷ റോജിയും സൂപ്പര്‍ സീനിയര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ശ്രീ ഷാജി തോമസും സൂപ്പര്‍ സീനിയര്‍ പെണ്ണുങ്ങളുടെ വിഭാഗത്തില്‍ ശ്രീമതി റീജാ മാത്യുവും റിഥം മലയാളി അസോസിയേഷന്റെ കരുത്തറിയിച്ച് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും 100*4 റിലേയിലും റിഥം മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി.

മേളയുടെ ഏറ്റവും വാശിയേറിയ ഇനമായ വടംവലി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റീജണല്‍ നാഷണല്‍ വിജയികളായ റിഥം മലയാളി അസോസിയേഷന്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയെ ഫൈനലില്‍ തോല്‍പ്പിച്ച് ഈ വര്‍ഷവും വിജയികളായി.റിഥം മലയാളി അസോസിയേഷന്‍ വേണ്ടി മത്സരിച്ച് വിജയിച്ചവര്‍ക്കും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അഭിനന്ദനങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ റീജണല്‍ കായിക മേളയില്‍ നിസാര പോയിന്റിന് നഷ്ടമായ ചാമ്പ്യന്‍ പട്ടം വ്യക്തമായ ആധിപത്യത്തോടെ ഈ വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞത് മത്സരാര്‍ത്ഥികളുടെ നിരന്തരമായ കഠിന പ്രയത്‌നവും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംഘാടക മികവും കൊണ്ടാണെന്ന് റിഥം മലയാളി അസോസിയേശന്‍ സെക്രട്ടറി പ്രവീണ്‍ ഷെട്ടിയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ പത്മരാജും അഭിപ്രായപ്പെട്ടു.

മത്സര വിജയികള്‍ക്ക് റീജണല്‍ പ്രസിഡന്റ് ശ്രീ റോജി മോന്‍ വറുഗീസും സെക്രട്ടറി ശ്രീ ജോസ് പിഎം,നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീഷാജി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.പങ്കെടുത്ത അസോസിയേഷനുകള്‍ക്കും മത്സര സ്ഥാനാര്‍ത്ഥികളായി എത്തിയവര്‍ക്കും ശ്രീ ജോസ് പിഎം നന്ദി രേഖപ്പെടുത്തി.ഇന്ത്യന്‍ ദേശീയ ഗാനത്തോടെ സമാപിച്ച കായിക മേള കൂട്ടായ പ്രവര്‍ത്തന വിജയത്തിന്റെ മറ്റൊരു ഉദാഹരണം റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം യുകെ മലയാളികള്‍ക്ക് കാണിച്ചുകൊടുത്തു എന്നതില്‍ യാതൊരു സംശയവുമില്ല.




കൂടുതല്‍വാര്‍ത്തകള്‍.